SignIn
Kerala Kaumudi Online
Saturday, 01 August 2026 2.10 AM IST

പി.എസ്.സി കള്ളക്കളി: കുറഞ്ഞ മാർക്കുകാരന് ഒന്നാം റാങ്ക്

images

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് തസ്‌തികയിലേക്കുള്ള പി.എസ്‌.സി നിയമനത്തിലും ക്രമക്കേട് നടന്നുവെന്ന് ആക്ഷേപം. എഴുത്തുപരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയ ഉദ്യോഗാർത്ഥിയെ ഉൾപ്പെടെ ഒഴിവാക്കി 27.67 മാർക്ക് മാത്രം നേടിയ ഉദ്യോഗാർത്ഥിയെ അഭിമുഖത്തിന് വിളിച്ചു.

20 മാർക്കിന്റെ അഭിമുഖത്തിൽ മുഴുവൻ മാർക്കും ഇയാൾക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചു എന്നാണ് ആക്ഷേപം. അഭിമുഖത്തിനുള്ള മാർക്കിന്റെ 70 ശതമാനത്തിലധികം നൽകരുതെന്ന

വ്യവസ്ഥയും മറികടന്നു.


എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെയെല്ലാം യോഗ്യതയുടെ പേരിൽ അഭിമുഖത്തിൽനിന്ന് ഒഴിവാക്കിയാണ് പി.എസ്.സിയുടെ കള്ളക്കളി. ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ നിലവിൽ യു.ജി.സി നെറ്റ് പരീക്ഷ ഇല്ല. 55% മാർക്കോടെ ബിരുദാനന്തര ബിരുദവും അനുബന്ധ വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യതയുമാണ് യോഗ്യതയായി പറഞ്ഞിരുന്നത് . 92 മാർക്ക് നേടിയ ഉദ്യോഗാർത്ഥിക്ക് അനുബന്ധ വിഷയങ്ങളിൽ ഈ യോഗ്യതയുണ്ട്. ഇതോടൊപ്പം പി.എച്ച്.ഡിയും ഉണ്ട്. എന്നിട്ടും അഭിമുഖത്തിന് ക്ഷണിച്ചില്ല. ഇതിനെതിരെ മുഖ്യമന്ത്രിക്കും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനും ഉദ്യോഗാർത്ഥികൾ പരാതി നൽകി. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിയമന ഉത്തരവ് തടയണമെന്നാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA