
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാത്തട്ടിപ്പിൽ ചോദ്യപേപ്പർ തയ്യാറാക്കിയവരുടെയും ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയ അദ്ധ്യാപകരുടെയും വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറാൻ പി.എസ്.സി തീരുമാനം. രഹസ്യാത്മകതയുടെ പേരിൽ ഈ വിവരങ്ങൾ ഇനി തടഞ്ഞുവയ്ക്കേണ്ടതില്ലെന്ന് ഇന്നുചേർന്ന പി.എസ്.സി യോഗം വിലയിരുത്തി.
അദ്ധ്യാപകരുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ എന്നിവയ്ക്കുപുറമെ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജുവിന്റെയും മറ്റ് അംഗങ്ങളുടെയും മൊബൈൽ നമ്പറുകളും അന്വേഷണ സംഘത്തിനു കൈമാറും. എസ്.ഐ.ടിയുടെ പ്രത്യേക ആവശ്യപ്രകാരമാണിത്.
പ്രാഥമിക അന്വേഷണ ഘട്ടത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയവരുടെയും മൂല്യനിർണയം നടത്തിയവരുടെയും വിവരങ്ങൾ അന്വേഷണസംഘം തേടിയിരുന്നെങ്കിലും നൽകിയിരുന്നില്ല. ഈ വിവരങ്ങൾ ലഭിക്കാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയ എസ്.ഐ.ടി, വിവരങ്ങൾ ആവശ്യപ്പെട്ട് പി.എസ്.സിക്ക് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |