
തിരുവനന്തപുരം: ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് ലഭ്യമാക്കുമെന്നും ഇതിനായി പ്രത്യേക ഭവനനിർമാണ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. വനിത മത്സ്യത്തൊഴിലാളികൾക്ക് ഇലക്ട്രിക് സ്‌കൂട്ടർ (ഷീ സ്‌കൂട്ടർ) വിതരണവും വനിത മത്സ്യത്തൊഴിലാളി സംരംഭക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലെ 'സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ" (സാഫ്)ന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
കേരളത്തിലെ 600 കിലോമീറ്റർ തീരദേശത്തെ വലിയൊരു തുറമുഖ നഗരമാക്കി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാർക്ക് തൊഴിൽ സംവരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.'സമുദ്ര സഖി' വനിത മത്സ്യത്തൊഴിലാളി സംരംഭക ബ്രാൻഡിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഭിന്നശേഷി വ്യക്തികൾക്കുള്ള അൻപ് വീട് പദ്ധതിയിൽ എൻ.ജി.ഒകളെ എംപാനൽ ചെയ്യുന്നതിനുള്ള ധാരണാപത്രം കൈമാറി.
മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് സ്പെഷ്യൽ സെക്രട്ടറി ബി.അബ്ദുൽ നാസർ, ഡയറക്ടർ മിസാൽ സാഗർ ഭരത്, കൗൺസിലർ ഷെർളി എസ്, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |