SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.54 AM IST

പൊതുഇടങ്ങളിൽ സാനിറ്ററി നാപ്കിൻ; പദ്ധതിക്ക് ഇന്ന് തുടക്കം

a

തിരുവനന്തപുരം: വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന 'വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്’ പദ്ധതിക്ക് ഇന്ന് തുടക്കം. വൈകിട്ട് 5ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. മന്ത്രി സി.പി ജോൺ അദ്ധ്യക്ഷത വഹിക്കും. മേയർ വി.വി രാജേഷ് പങ്കെടുക്കും. യാത്രാവേളയിൽ കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടായിരിക്കും. 10 രൂപയാണ് വില. എച്ച്.എൽ.എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANITARY NAPKIN VENDING MACHINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA