
തിരുവനന്തപുരം: ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രച്ചർ ഡിവിഷൻ ചീഫ് തസ്തികയിലേക്ക് പി.എസ്.സി 2023 ജൂലായിൽ നടത്തിയ വിവരണാത്മക പരീക്ഷയുടെ ആദ്യ പേപ്പറിലെ 9 മുതൽ 18 വരെയുള്ള 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെയാണ് ഇപ്പോൾ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് അവസരം നഷ്ടമായത്.ആകെ 100 മാർക്കിന്റെ പരീക്ഷയിൽ 58 മാർക്കിന്റെ ചോദ്യങ്ങളാണ് മാർക്കിടാതെ മാറ്റിവെച്ചത്. അങ്ങനെയാണ് ഇടതു സംഘടനാ സഹയാത്രികനായ അരുൺ ജെ.പ്രതാപ് ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ചത്. ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്ക് മുൻപ് പ്രസിദ്ധീകരിച്ചിരുന്ന റാങ്ക് ലിസ്റ്റിൽ ശ്യാം കൃഷ്ണന് മൂന്നാം റാങ്കായിരുന്നു.
മാർക്കിൽ സംശയം തോന്നിയ ശ്യാം കൃഷ്ണൻ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ചെങ്കിലും നൽകാൻ പി.എസ് .സി തയ്യാറായില്ല. വിവരാകാശ കമ്മിഷന് അപ്പീൽ നൽകിയ ശേഷമാണ് മാർക്ക് വിവരം ലഭിച്ചത്. അതോടെയാണ് ക്രമക്കേട് വെളിച്ചത്തായത്.തുടർന്ന് പി.എസ്.സി യെക്കുറിച്ചുള്ള വ്യാപകമായ പരാതികൾ ഒന്നൊന്നായി പുറത്തുവന്നു. സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
.ഇതോടൊപ്പം പരീക്ഷ നടന്ന മറ്റു രണ്ടു തസ്തികളായ ചീഫ് ( പ്ലാൻ കോ -ഓർഡിനേഷൻ ഡിവിഷൻ), ചീഫ് ( പെഴ്സ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ) എന്നീ തസ്തികകളിലെ ഒന്നാം റാങ്കിൽ മാറ്റമില്ല. ചീഫ് ( പ്ലാൻ കോ -ഓർഡിനേഷൻ ഡിവിഷൻ) തസ്‌തികയിൽ നേരത്തെ ഒന്നാം റാങ്ക് നേടിയ സജിമോൻ തന്നെയാണ് ഇപ്പോഴും ഒന്നാം റാങ്ക്. രണ്ടുമുതലുള്ള റാങ്കുകളിൽ വ്യത്യാസമുണ്ട്. ചീഫ് ( പെഴ്സ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ) തസ്തികയിൽ ശ്രീകുമാർ ടി.എൽ മാത്രമാണ് ലിസ്റ്റിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |