
തിരുവനന്തപുരം:ആസൂത്രണ ബോർഡിലേക്കുള്ള വിവിധ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ഫലം വന്നപ്പോൾ മുതൽ ശ്യാം കൃഷ്ണൻ നടത്തിയ പോരാട്ടമാണ് പി.എസ്.സിയിലെ പരീക്ഷാ ക്രമക്കേടുകളെ കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വരെ എത്തിയത്. പുതുക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം ലഭിച്ച ശ്യാം കൃഷ്ണൻ കേരളകൗമുദിയുമായി സംസാരിക്കുന്നു.
#എന്തായിരുന്നു സംശയം?
റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് വന്നെങ്കിലും മാർക്ക് വിവരം കാണാതെ വന്നതോടെയാണ് സംശയം തോന്നിയത്. സാധാരണയായി റാങ്ക് ലിസ്റ്റ് പുറത്തുവരുമ്പോൾ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിൻെറയും മാർക്ക് പ്രസിദ്ധീകരിക്കാറുണ്ട്. സത്യം അറിയാൻ വേണ്ടിയാണ് മുന്നോട്ടുപോയത്.വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചെങ്കിലും മറുപടി നൽകാൻ പി.എസ്.സി തയ്യാറായില്ല. ഒടുവിൽ അപ്പീലുമായി വിവരാകാശ കമ്മിഷനിൽ വരെ പോകേണ്ടിവന്നു.
# എത്രനാൾ പോരാടി ?
മൂന്നുവർഷം നന്നായി പരീശീലനം നടത്തിയാണ് പരീക്ഷ എഴുതിയത്. ഒരു വർഷം മുമ്പാണ് റാങ്ക് ലിസ്റ്റ് വന്നത്. അന്നു മുതൽ സത്യം പുറത്തുകൊണ്ടുവരണമെന്ന് കരുതി പോരാടുകയായിരുന്നു.
# നിലവിൽ എവിടെയാണ് ജോലി ?
വ്യവസായ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണ്.കേര പ്രൊജക്ടിൽ ഇൻഡസ്ട്രീസ് സ്പെഷ്യലിസ്റ്റ് തസ്തികയിലാണ് ഇപ്പോൾ ജോലി.ആദ്യ കെ.എ.എസ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒരു മാർക്കിന്റെ വ്യത്യാസത്തിലാണ് ജോലി ലഭിക്കാതെ പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |