SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

റേഷൻ കടകൾ വഴി സൂപ്പർ ഫൈൻ അരി

ration-shops-kerala

തിരുവനന്തപുരം: പൊതു വിപണിയിൽ ലഭിക്കുന്ന സൂപ്പർ ഫൈൻ റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ ഭക്ഷ്യ വകുപ്പ് .എഫ്.സി.ഐയിൽ നിന്ന് ലഭിക്കുന്ന അരി റേഷൻ കടകളിലെത്തിക്കുന്നതിനു മുമ്പ് ഗുണമേന്മ പരിശോധിക്കും. ഗുണമേന്മയില്ലെന്ന് കണ്ടാൽ തിരിച്ചയക്കും.

കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് (സി.എഫ്.ആർ.ഡി) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ഗുണമേന്മ പരിശോധന.സർക്കാർ പദ്ധതിയെക്കുറിച്ച് മന്ത്രി അനൂപ് ജേക്കബ് എഫ്.സി.ഐ അധികൃതരുമായി ചർച്ച നടത്തും.ഗുണമേന്മയുള്ള അരി വിതരണം ചെയ്യുമ്പോൾ കൂടുതൽ പേർ റേഷൻ കടകളെത്തി വാങ്ങും. പൊതുവിപണിയിൽ അരി വില വർദ്ധിക്കുന്നത്

തടയാനും കഴിയും.

ഗോഡൗണുകളിലെ

തട്ടിപ്പ് നിറുത്തണം

പദ്ധതി വിജയിക്കണമെങ്കിൽ എൻ.എഫ്.എസ്.ഐ ഗോഡൗണുകളിൽ നടക്കുന്ന അരി കടത്ത് തടയേണ്ടി വരും. എഫ്.സി.ഐയിൽ നിന്നും ഗുണമേന്മയുള്ള റേഷൻ അരി എത്തിയാലും സ്റ്റോക്ക് ചെയ്യുന്നത് ഗോഡൗണുകളിലാണ്. അവിടെ നിന്നാണ് റേഷൻ കടകളിലെത്തിക്കുന്നത്. നല്ല അരി സ്വകാര്യ മില്ലുകളിലെത്തിച്ച ശേഷം അവിടെ നിന്ന് ഗുണമേന്മയില്ലാത്ത അരി തിരിച്ചെത്തിക്കുന്ന തട്ടിപ്പ് ചില ഗോഡൗണുകൾ കേന്ദ്രീകരിച്ച് നടക്കുന്നതായി ഭക്ഷ്യ വകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION SHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA