
ഭാര്യ വീണാ വിജയനിൽനിന്ന് പിടിച്ചെടുത്ത ചുവന്നബുക്കിലെയും വെള്ളപ്പേപ്പറിലെയും പണമിടപാട് കുറിപ്പുകൾ മുൻമന്ത്രിയും സി.പി.എം നേതാവുമായ പി.എ. മുഹമ്മദ് റിയാസിന് കുരുക്കായേക്കും.
വിദേശനാണയ വിനിമയച്ചട്ടം (ഫെമ) പ്രകാരവും ഇ.ഡി വിശദമായ അന്വേഷണം നടത്തും.റിയാസിനെ ചോദ്യംചെയ്യുന്നത് ഉൾപ്പെടെ നടപടികളിലേയ്‌ക്ക് നീങ്ങുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
റിയാസിന്റെ സുഹൃത്തുക്കളുടെ ഉൾപ്പെടെ എട്ടിടങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ ഇ.ഡി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 1.2 കോടിരൂപ ഹവാല വഴിയും ബിനാമിയായും വിദേശത്തേയ്‌ക്ക് കടത്തിയെന്നത് ഉൾപ്പെടെ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്. 20.5 കോടിരൂപയുടെ ഇടപാടുകളുടെ വിവരങ്ങളാണ് ചുവന്ന ബുക്കിലുള്ളത്. കോഴിക്കോട്ട് ആഗസ്റ്റ് 18ന് നടത്തിയ റെയ്ഡിൽ റിയാസിന്റെ സുഹൃത്തുക്കൾ നൽകിയ മൊഴികളും കോടതി പരിശോധിച്ചിരുന്നു.
റിയാസ് മന്ത്രിയുമായിരുന്ന കാലത്ത് അനധികൃതമായി സമ്പാദിച്ച തുകയാണ് വീണ കൈകാര്യം ചെയ്‌തതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. റിയാസിന്റെ വരുമാനവും സ്വത്തുക്കളും സംബന്ധിച്ചും ഇ.ഡി അന്വേഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |