SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

പിന്നാക്ക ക്ഷേമ വകുപ്പിൽ 10 തസ്തിക കൂടി

pinnakka

□5 വർഷം തട്ടിക്കളിച്ച ഫയലിന് ശാപ മോക്ഷം

കൊച്ചി: സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിൽ പുതിയ തസ്തികകൾ അനുവദിക്കുന്നതിൽ അഞ്ചു വർഷമായി തുടർന്ന അനിശ്ചിതത്വത്തിന് വിരാമം. ഉദ്യോഗസ്ഥ-മന്ത്രിതലങ്ങളിൽ 340 തവണ കയറിയിറങ്ങിയ ഫയലിന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം 20 തസ്തികകൾ വേണമെന്ന ശുപാർശ പത്തെണ്ണത്തിൽ ഒതുങ്ങി.

ദശലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്കായി കോടിക്കണക്കിന് രൂപയുടെ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്ന, 950 കോടി രൂപ വാർഷിക പദ്ധതിയുള്ള വകുപ്പിന് അഞ്ച് ഓഫീസുകളിലായി 34 ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. പുതിയ തീരുമാനത്തോടെ ഇത് 44 ആകും. നിലവിലെ ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ജോയിന്റ് ഡയറക്ടറായി ഉയർത്തുകയും ചെയ്തു.

103 പുതിയ തസ്തികകളും 10 ജില്ലാ ഓഫീസുകളും വേണമെന്ന വകുപ്പിന്റെ അപേക്ഷ ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് 20 ആക്കി ചുരുക്കിയാണ് ശുപാർശ ചെയ്തിരുന്നത്. 2021 ഒക്ടോബർ 9ന് നീങ്ങിത്തുടങ്ങിയ ഫയലിന് വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥതലത്തിൽ കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നു.അവസാന ഘട്ടത്തിൽ നാലു മാസത്തോളം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫീസിൽ കെട്ടിക്കിടന്ന ഫയൽ, 'കേരളകൗമുദി" വാർത്തയെത്തുടർന്നാണ് ഫെബ്രുവരി 3ന് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കയച്ചത്. ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മുന്നിലെത്താതിരുന്ന കാര്യവും 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ധനവകുപ്പിന്റെ അംഗീകാരത്തോടെ സമർപ്പിക്കാൻ മാർച്ച് 6ന് നിർദ്ദേശം നൽകി. മാർച്ച് 12ന് നാല് തസ്തികകൾ കൂടി വെട്ടിക്കുറച്ച് ധനവകുപ്പിൽ നിന്ന് തിരിച്ചെത്തിയ ഫയൽ, അന്നു തന്നെ വകുപ്പ് അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വിടുകയായിരുന്നു..

| തസ്തിക

( ശുപാർശ ചെയ്തതും

അംഗീകരിച്ചതും)

□ ജോയിന്റ് ഡയറക്ടർ | 1 | 0 |
□ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ | 1 | 0 |
|□അസിസ്റ്റന്റ് ഡയറക്ടർ | 4 | 0 |
|□ക്ലാർക്ക് | 14 | 10 |

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA