
തിരുവനന്തപുരം: ഏഴര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തള്ള ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം അട്ടിമറിക്കാൻ സംഘടിത നീക്കം നടക്കുന്നതായി ഭാരതീയ വിചാര കേന്ദ്രം. എസ്.ഐ.ആറിന്റ പേരിൽ സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതാണ്. ആൾക്കൂട്ട സമ്മർദ്ദത്തിലൂടെ അനുകൂല വിധി സമ്പാദിക്കാനാണോ ഇത്തരം തന്ത്രങ്ങളെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് ഡയറക്ടർ ആർ.സഞ്ജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വർഷങ്ങൾക്കു മുമ്പ് ഒരു തീവ്ര ഇസ്ലാമിക വിഭാഗം കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ സംഭവത്തെ ഇത് ഓർമ്മിപ്പിക്കുന്നു. നിർവഹണത്തിൽ ചിലപ്പോൾ കാലതാമസമുണ്ടാകാറുണ്ടെങ്കിലും, ഏത് പ്രശ്‌നത്തിനും പരിഹാരം കാണാൻ രാജ്യത്ത് നിയമാധിഷ്ഠിത സംവിധാനങ്ങളുണ്ട്. അവ ഉപയോഗപ്പെടുത്താതെ ,ആൾക്കൂട്ട നിയമത്തിലൂടെയുള്ള അട്ടിമറി ശ്രമം ആശാസ്യമല്ല. ആൾക്കൂട്ടങ്ങളെ സംഘടിപ്പിച്ച് അധികാരസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കി നേട്ടമുണ്ടാക്കാമെന്നാണ് വ്യാമോഹിക്കുന്നത്.ഇക്കാര്യത്തിൽ മാവോവാദികളെയും, ഇസ്ലാമിക തീവ്രവിഭാഗങ്ങളെയും കൂട്ടു പിടിക്കുന്നുവെന്ന ആരോപണം ഗൗരവമുള്ളതാണ്.
രാജ്യ തലസ്ഥാനം ദീപാവലി ആഘോഷത്തിന് തയ്യാറെടുക്കുന്ന നവംബർ 1ന് 10 ലക്ഷം പേരെ ഡൽഹിയിൽ അണിനിരത്തുമെന്നാണ് പ്രതിപക്ഷ പ്രഖ്യാപനം. 20 ദശലക്ഷംപേർ തിങ്ങിപ്പാർക്കുന്ന ഡൽഹിയിൽ ഇത് ക്രമസമാധാന പ്രശ്‌നമാവും. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ദേശ സ്‌നേഹികളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്. ഇതിനെ അട്ടിമറിക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്. ജൂലായ് 20ന് പാർലമെൻറ് മാർച്ചിന്റെ പേരിൽ നടന്നത് പോലുള്ള അക്രമ സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |