
തിരുവനന്തപുരം: സമസ്ത നേതാക്കൾ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ഉടനെ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രതിനിധി സംഘം സർക്കാരിന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചിരുന്നു. നിവേദനത്തിലെ വിഷയങ്ങളും, സമകാലിക സാഹചര്യങ്ങളും സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ബി.കെ അബ്ദുൽഖാദർ അൽ ഖാസിമി ബംബ്രാണ, പി.എം അബ്ദുൽസലാം ബാഖവി വടക്കേക്കാട്, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തലൂർ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |