
തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഹയർ സെക്കൻഡറിക്ക് ഇക്കൊല്ലം തന്നെ അധിക ബാച്ചുകൾ അനുവദിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ നിയമസഭയെ അറിയിച്ചു. പത്താംതരം പാസാകുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം ജില്ലയിലെ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം നൽകുകയാണ് ലക്ഷ്യം. ചിലയിടങ്ങളിൽ അഭിരുചിക്ക് അനുസരിച്ച് പ്രവേശനം കിട്ടാത്ത സ്ഥിതിയാണ്. എന്നാൽ സംസ്ഥാന തലത്തിൽ സീറ്റൊഴിവുണ്ട്. സീറ്റുകൾ ഇതനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. അൺ എയ്ഡഡ് സീറ്റുകളാണ് കൂടുതലും ഒഴിഞ്ഞുകിടക്കാറുള്ളതെന്ന് സജീവ് ജോസഫ്, കെ.ജയന്ത്, വി.എസ്.ജോയി, കെ.പി.നൗഷാദ് അലി എന്നിവർക്ക് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |