
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവം ഡിസംബർ 19, 20, 21 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും. 18 മുതൽ 90 വയസുവരെയുള്ള ഒരുലക്ഷം പഠിതാക്കളാണ് യൂണിവേഴ്സിറ്റിക്കുള്ളത്. പ്രായഭേദമെന്യേ മത്സരങ്ങളിൽ പങ്കെടുക്കാം. വ്യക്തിഗത ഇനങ്ങൾക്കായി സോണൽ കലോത്സവങ്ങൾ നടത്തും. 64 ഇനങ്ങളാണ് സോണൽ കലോത്സവങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. ഗ്രൂപ്പ് ഇനങ്ങൾ എറണാകുളത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ നേരിട്ട് മത്സരിപ്പിക്കാനാണ് സംവിധാനം. വിജയികൾക്ക് ഗ്രേസ് മാർക്ക്, സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ ലഭിക്കും. പഠിതാക്കളിൽ നിന്ന് കലോത്സവ ലോഗോ നേരത്തെ ക്ഷണിച്ചിരുന്നു. നവംബർ 2 വരെയാണ് ലോഗോ അയയ്ക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കിയ പഠിതാവിന് കാഷ് അവാർഡ് നൽകും. കലോത്സവ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.
എല്ലാ പഠിതാക്കൾക്കും കലാമത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന തരത്തിലാണ് പ്ളാനിംഗ് നടക്കുന്നത്.
പ്രൊഫ. ഡോ. വി.പി. ജഗതിരാജ്,
വൈസ് ചാൻസലർ
മറ്റ് യൂണിവേഴ്സി കലോത്സവങ്ങളെപ്പോലെയല്ല, മുത്തച്ഛനും കൊച്ചുമക്കളും അച്ഛനും മക്കളുമൊക്കെ മത്സരിക്കാനുണ്ട്. കൂടുതൽ രസാനുഭവങ്ങളൊരുക്കും.
പ്രൊഫ. ഡോ.അഭിലാഷ് ബാബു,
രജിസ്ട്രാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |