തിരുവനന്തപുരം: റീജനൽ ക്യാൻസർ സെന്ററിൽ( ആർ.സി.സി)ചികിത്സയിലുള്ള ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ കൈയ്യിൽ അണുബാധയേറ്റെന്ന പതോളജി വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മെഡിക്കൽ സൂപ്രണ്ട്, ഓങ്കോളജി വിഭാഗം മേധാവി,സർജൻ എന്നിവർക്കാണ് അന്വേഷണ ചുമതല. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ആർ.സി.സി ഡയറക്ടർ ഡോ. രജനീഷ് പറഞ്ഞു. കൊല്ലം സ്വദേശികളായ വിഷ്ണുവിന്റെയും വീണയുടെയും മകൻ വിധാൻ നിലവിൽ വെൻറിലേറ്ററിലാണ്. കുഞ്ഞിന്റെ ഇടതു കൈക്കു ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. അണുബാധയും രക്തയോട്ടക്കുറവും കാരണം കോശങ്ങൾ നശിച്ചുവെന്നും കഴിഞ്ഞ ദിവസം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെപ്തംബറിലാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. 24ന് കീമോ തെറാപ്പിക്കായ് ആർ.സി.സിയിൽ പ്രവേശിപ്പിച്ചത്. 19ന് ഇടതു കൈയ്യിൽ കാനുല ഇടുകയും ആ കയ്യിൽ മർദ്ദം കൊടുത്തതിന് പിന്നാലെ കൈ നീല നിറമായി നീരുവെച്ചു. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ചികിത്സ നടത്തിയില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |