SignIn
Kerala Kaumudi Online
Sunday, 02 August 2026 7.41 PM IST

തമ്പാനൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ

READ ENGLISH VERSION
ksrtc-superfast
എറണാകുളത്തേക്ക് പുറപ്പെടാനിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെടാനിരുന്ന KL 15-A0532 ബസിന്റെ അടിഭാഗത്താണ് തീപടർന്നത്. തീപിടിച്ച സമയം ബസിൽ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അടിഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് കണ്ട ഉടൻ തന്നെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.

തീ ആളിപ്പടരുന്നതിന് മുൻപ് തന്നെ കെഎസ്ആർടിസി ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ബസ് കത്താനിടയായതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും ഇത് സംബന്ധിച്ച പരിശോധനകൾ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

English Summary

A KSRTC super fast bus, scheduled to depart from Thiruvananthapuram to Ernakulam, caught fire at Thampanoor bus station. Passengers on board were safely evacuated by the conductor and driver. KSRTC staff quickly controlled the fire originating from the bus's underside, preventing a major accident. No injuries were reported, and the cause of the fire is currently under investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAUGHT FIRE, KSRTCBUS, TRIVANDRUM, THAMPANOOR, LATESTNESWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA