SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.06 AM IST

സുരേഷ് ബാബുവിനെ പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കിയേക്കും

1

തിരുവനന്തപുരം: സി.പി.എം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ പാർട്ടി പരിപാടികളിൽ നിന്ന് സി.പി.എം മാറ്റി നിറുത്തിയേക്കും. സുരേഷ്ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്കാണ് സി.പി.എം നേതൃത്വത്തിന്റെ നീക്കം. പെരുമാറ്റ ദൂഷ്യം ഉൾപ്പെടെയുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയെങ്കിലും ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും സുരേഷ്ബാബു തുടരുന്നുണ്ട്.സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത് തെറ്റു തിരുത്തൽ നടപടിയുടെ ഭാഗമാണെന്നും സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നുമാണ് സി.പി.എം വിശദീകരിക്കുന്നത്. കോഴിക്കോടും പത്തനംതിട്ടയിലും ഇടുക്കിയിലും വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ, വനിതാ പ്രവർത്തകയുടെ പരാതിയുണ്ടോയെന്ന കാര്യം വ്യക്തമാക്കിയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. പാലക്കാട് സംഘടനാപരമായ നടപടിയാണെടുത്തതെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. പാലക്കാട്ടെ പരാതിയെക്കുറിച്ച് തനിക്കറിവില്ലെന്നുമായിരുന്നു കെ.കെ. ശൈലജയുടെ പ്രതികരണം.

 പത്തനംതിട്ടയിൽ ​നേതാ​ക്ക​ൾ​ക്ക് ​വി​മ​ർ​ശ​നം

എം.​ബി​ജു​മോ​ഹൻ

പ​ത്ത​നം​തി​ട്ട​:​ ​സി.​പി.​എം​ ​വി​പു​ലീ​കൃ​ത​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ൽ​ ​സം​സ്ഥാ​ന,​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് ​വി​മ​ർ​ശ​നം.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ന്റെ​ ​ഭാ​ര്യ​യെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത് ​പാ​ർ​ട്ടി​ ​അ​ണി​ക​ൾ​ക്ക് ​തെ​റ്റാ​യ​ ​സ​ന്ദേ​ശ​മാ​ണ് ​ന​ൽ​കി​യ​തെ​ന്ന് ​പ്ര​തി​നി​ധി​ക​ൾ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വാ​ക്കു​ക​ളി​ലെ​ ​ധാ​ർ​ഷ്ട്യം​ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​അ​വ​മ​തി​പ്പു​ണ്ടാ​ക്കി.​ ​നി​ഷ്പ​ക്ഷ​മ​തി​ക​ളാ​യ​ ​വോ​ട്ട​ർ​മാ​ർ​ ​എ​ൽ.​ഡി.​എ​ഫി​നും​ ​സ​ർ​ക്കാ​രി​നു​മെ​തി​രെ​ ​തി​രി​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്തി​രു​ന്ന് ​മ​ര്യാ​ദ​യു​ടെ​ ​ഭാ​ഷ​യി​ലാ​ണ് ​സം​സാ​രി​ക്കേ​ണ്ടെ​ന്ന് ​ഒ​രു​ ​പ്ര​തി​നി​ധി​ ​തു​റ​ന്ന​ടി​ച്ചു. ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​രാ​ജു​ ​ഏ​ബ്ര​ഹാം​ ​സം​ഘ​ട​ന​യെ​ ​ന​യി​ക്കു​ന്ന​തി​ൽ​ ​ദു​ർ​ബ​ല​നാ​ണെ​ന്ന് ​വി​മ​ർ​ശ​ന​മു​യ​ർ​ന്നു.​ ​പ​ല​ ​ബ​ഹു​ജ​ന​ ​സ​മ​ര​ങ്ങ​ളി​ലും​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​മി​ല്ല.​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​എ.​ ​പ​ത്മ​കു​മാ​റി​നെ​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സം​സാ​രി​ച്ചു.​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു​ ​നി​റു​ത്തി​യ​ ​പ​ത്മ​കു​മാ​ർ​ ​പാ​ർ​ട്ടി​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​ന്യാ​യീ​ക​രി​ച്ച​ത് ​അ​ഴി​മ​തി​ക്കൊ​പ്പ​മാ​ണ് ​ന​മ്മ​ളെ​ന്ന് ​ജ​ന​ങ്ങ​ളി​ൽ​ ​സം​ശ​യ​മു​ള​വാ​ക്കി.​ ​അ​ടൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പ​രാ​ജ​യ​ത്തി​ന് ​കാ​ര​ണം​ ​സി.​പി.​ഐ​യു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​മാ​ണെ​ന്നും​ ​ഏ​രി​യ​ ​പ്ര​തി​നി​ധി​ക​ൾ​ ​വി​മ​ർ​ശി​ച്ചു. പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​നെ​തി​രാ​യ​ ​വി​മ​ർ​ശ​നം​ ​മു​ൻ​കൂ​ട്ടി​ക്ക​ണ്ടാ​യി​രു​ന്നു​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​ഉ​ദ്ഘാ​ട​ന​ ​പ്ര​സം​ഗം.​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ഇ.​ഡി​ ​വേ​ട്ട​യാ​ടാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും​ ​അ​ഴി​മ​തി​ ​ന​ട​ത്തു​ന്ന​ ​ഒ​രാ​ൾ​ ​പോ​ലും​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. മു​ൻ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​എ.​ ​വി​ജ​യ​രാ​ഘ​വ​നും,​ ​ജി​ല്ല​യി​ലെ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​രാ​ജു​ ​ഏ​ബ്ര​ഹാ​മും​ ​മ​റു​പ​ടി​ ​പ​റ​യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA