SignIn
Kerala Kaumudi Online
Friday, 06 November 2026 2.16 AM IST

സ്വകാര്യ സർവകലാശാല ബിൽ അസാധുവായി

e

തിരുവനന്തപുരം: 2025 മാർച്ചിൽ നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല (സ്ഥാപനവും നിയന്ത്രണവും) ബിൽ പിൻവലിക്കാൻ രാഷ്ട്രപതി അനുമതി നൽകി. ഇതോടെ ബിൽ അസാധുവായി. പുതിയ ബിൽ ഡിസംബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബിൽ മടക്കി നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഗവർണർ മുഖേന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി ഗവ‌ർണർക്ക് കത്ത് നൽകി. ഗവർണറുടെ അഭ്യർത്ഥനയനുസരിച്ച് ബിൽ പിൻവലിക്കാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം ഡയറക്ടർ മഹേഷ് ചന്ദ്ര ലോക്ഭവൻ സെക്രട്ടറിക്ക് കത്തയച്ചു.

മുൻ ബില്ലിൽ ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത, കൈവശാവകാശം, നിർബന്ധിത സുരക്ഷാ- സ്ഥിര നിക്ഷേപം എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിൽ നിയമനിർമ്മാണവുമായി മുന്നോട്ട് പോകേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA