SignIn
Kerala Kaumudi Online
Saturday, 10 October 2026 1.06 AM IST

ശബരിമലയിൽ അരവണ നിർമ്മിക്കാൻ അരിയില്ല

READ ENGLISH VERSION
aa

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി നട തുറക്കാൻ ഇനി ഒരാഴ്ച മാത്രമുള്ളപ്പോൾ ,അരവണ നിർമ്മാണത്തിന് അവശേഷിക്കുന്നത് 27 ചാക്ക് ഉണക്കലരി മാത്രം. ഇതുപയോഗിച്ച് 27000 ടിൻ അരവണ മാത്രമാണ് നിർമ്മിക്കാൻ കഴിയുക. ഈ മാസപൂജയ്ക്ക് 6 ലക്ഷം മുതൽ 9 ലക്ഷം ടിൻ അരവണ വിൽപ്പന നടക്കുമെന്നാണ് കണക്കുകൂട്ടൽ.

കഴിഞ്ഞ വർഷം തുലാമാസ പൂജയ്ക്ക് 6ലക്ഷത്തിനടുത്ത് അരവണയാണ് ചെലവായത്. അന്ന് കരുതൽ ശേഖരമായി നിർമ്മിച്ച അരവണ കൂടി ഉപയോഗിച്ചാണ് തീർത്ഥാടകർക്ക് തടസ്സമില്ലാതെ വിതണം നടത്തിയത്. ഈ മാസം 17ന് വൈകിട്ട് 5നാണ് തുലാമാസ പൂജകൾക്കായി നട തുറക്കുന്നത്. നവരാത്രി ഉത്സവം കൂടി ആരംഭിക്കുന്നതിനാൽ നടയടയ്ക്കുന്ന 21വരെ സ്‌കൂളുകൾക്കും അവധിയാണ്. ഇക്കാരണത്താൽ നടതുറന്നിരിക്കുന്ന മുഴുവൻ ദിനവും സന്നിധാനത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാവും. ഇക്കുറി 440 കൂട്ട് അരവണയെങ്കിലും നട തുറക്കും മുമ്പ് നിർമ്മിക്കണമെന്നാണ് ഉദ്യോഗസ്ഥർ പറുന്നു.

കരാർ ഒപ്പിട്ടില്ല

അരവണയുടെ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിന് അരി എത്തിക്കാൻ മുൻകൂട്ടി ടെൻഡർ നൽകിയെങ്കിലും കരാറുകാരുമായി ദേവസ്വം ബോർഡ് എഗ്രിമെന്റ് ഒപ്പിട്ടിട്ടില്ല. ഇക്കുറി 51രൂപ നിരക്കിൽ 1400ടൺ ഉണക്കലരി എത്തിക്കാനാണ് കരാർ. കരുതൽ ശേഖരം നിർമ്മിക്കണമെങ്കിൽ ഈ അരി എത്തണം. പുതിയ കരാർ ഒപ്പിടാത്ത സാഹചര്യത്തിൽ പഴയ കരാറുകാരനോട് 15000 കിലോ അരി എത്തിക്കാൻ ദേവസ്വം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ അരി ഉപയോഗിച്ച് തുലാമാസ പൂജകൾക്കാവശ്യമായ അരവണ നിർമ്മിക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ചിങ്ങം, കന്നി മാസങ്ങളിൽ സന്നിധാനത്ത് എത്തിച്ച അരിയുടെ ബില്ല് മാറി നൽകിയിട്ടില്ല. ഇതും അരിയെത്തിക്കുന്നതിന് തടസമാകുമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARAVANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA