SignIn
Kerala Kaumudi Online
Saturday, 20 June 2026 1.48 AM IST

കേരളത്തിന്റെ വളർച്ചയ്ക്ക് സഹായകമായ ബജറ്റ്  ജി.വിജയരാഘവൻ (സ്ഥാപക സി.ഇ.ഒ ടെക്‌നോപാർക്ക്)

technology-and-startup

കേരളത്തിന്റെ മുന്നോട്ടു പോക്കിന് സഹായകമായ ബഡജ്റ്റ്. പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ കൃത്യമായി പിന്തുടരാൻ കഴിഞ്ഞിട്ടുണ്ട്. തീരദേശ വികസനത്തിനുള്ള പദ്ധതികൾ പ്രധാന പ്രഖ്യാപനമായി കാണാം. മുതിർന്നവരെ സമൂഹത്തിന്റെ മുൻപന്തിയിലെത്തിക്കാനുള്ള പദ്ധതിയും പ്രധാനപ്പെട്ടതാണ്. കേരളം ഇതു വരെ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

സാങ്കേതിക വിദ്യയെ അംഗീകരിക്കുന്ന ബജറ്റാണ്. സ്വകാര്യ നിക്ഷേപങ്ങൾ സാങ്കേതിക വിദ്യാ രംഗത്തും മറ്റും കൊണ്ടു വരാനുള്ള നടപടികളും ഗുണകരമാണ്. അതു പോലെ പ്രധാനമാണ് ഭൂപരിഷ്‌കരണ നിയമങ്ങളിലുള്ള മാറ്റം. തോട്ടങ്ങളെയും തോട്ട മേഖലയേയും

കൂടുതൽ ലാഭത്തിലാക്കാൻ ഇതിലൂടെ കഴിയും. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ എന്തൊക്കെ ചെയ്യാനാവുമെന്ന് വ്യക്തമായി പറയുന്നില്ല. തൊഴിലവസരങ്ങൾ ഏതൊക്കെ മേഖലകളിലാണ് സൃഷ്ടിക്കുന്നതെന്ന് പറയുന്നുണ്ട്. എന്നാൽ അധിക തൊഴിലവസരങ്ങൾക്ക് എന്തു ചെയ്യാൻ പറ്റുമെന്നത് ഗൗരവമുള്ള വിഷയമാണ്. തൊഴിൽ സൃഷ്ടിക്കാൻ ഫോക്കസ് ചെയ്യുന്ന പദ്ധതികളില്ലെന്നത് ന്യൂനതയാണ്.

ന്യൂറോ ഡൈവേഴ്സിറ്റി , ഡിസെബിലിറ്റി പദ്ധതികളുടെ വിശദാംശങ്ങളിലേക്ക് ബഡ്ജറ്റ് പോയിട്ടില്ല. അത് ബാരിയർ ഫ്രീയാക്കുമെന്ന് പറയുന്നുണ്ട്. എന്നാൽ ഈ രംഗത്തുള്ളവരുടെ വികസനം സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനമായി മാറ്റാനുള്ള നടപടികളെക്കുറിച്ച് പറയുന്നില്ല. പദ്ധതി നടപ്പാക്കൽ വലിയ ഉത്തരവാദിത്തമുള്ളതാണ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രോട്ടോക്കോൾ നല്ല കാര്യമാണ്.

വിഴിഞ്ഞം തുറമുഖത്തിനെ അടിസ്ഥാന സൗകര്യ പദ്ധതിയിൽ നിന്നും മാറ്റി സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമാക്കുമ്പോൾ, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയുടെ ഭാഗമായി മാറും.ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിനായി പുതിയ പദ്ധതികൾ വരുമെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിലെ ഇന്നത്തെ ഉന്നത വിദ്യാഭ്യാസ രംഗം എങ്ങനെ ഉടച്ചു വാർക്കുമെന്ന് പറയുന്നില്ല. അതും നടന്നാലേ ദീർഘകാല വളർച്ചയ്ക്ക് പ്രയോജനം ചെയ്യൂ. എ.ഐ ബയോടെക്‌നോളജി ബിടെക് രംഗത്ത് പുതിയ സംരംഭങ്ങൾ വരുന്നത് സ്ഥിരമായ വളർച്ചയ്ക്ക് പ്രയോജനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA