SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.36 AM IST

പഠനയാത്രകൾക്ക് മാർഗനിർദ്ദേശവുമായി സർക്കാർ 

1

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ വേണം പഠനയാത്രയ്ക്കുള്ള തുക നിശ്ചയിക്കാനെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം. പണമില്ലാത്തതിനാൽ ഒരു കുട്ടിയേയും ഒഴിവാക്കാൻ പാടില്ല. ഏതെങ്കിലും കുട്ടിക്ക് തുകയിൽ ഇളവ് നൽകുന്ന വിവരം മറ്റ് കുട്ടികൾ അറിയരുത്. കുട്ടികളെ അനുഗമിക്കുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ല. സ്‌കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകൾക്കും നിർദ്ദേശം ബാധകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA