
തിരുവനന്തപുരം: സ്വന്തം മണ്ഡലമായ പറവൂരിൽ 2018ലെ മഹാപ്രളയത്തിൽ തകർന്ന 217വീടുകൾ പുനർനിർമ്മിച്ച 'പുനർജനി" പദ്ധതിക്കായി വിദേശത്ത് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ മുഖ്യമന്ത്രി വി.ഡി.സതീശനു വിജിലൻസിന്റെ ക്ലീൻചിറ്റ്. അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിനു റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സതീശനെതിരെ കഴിഞ്ഞ സർക്കാരെടുത്ത കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്രാനുമതിയില്ലാതെ വിദേശരാജ്യങ്ങളിൽ പണപ്പിരിവ്, അനുമതിയില്ലാതെ വിദേശയാത്ര, വിദേശപണം ചെലവിട്ടതിൽ ക്രമക്കേട് അടക്കമുള്ള പരാതികളിലായിരുന്നു അന്വേഷണം. എറണാകുളം ആസ്ഥാനമായ മണപ്പാട് ഫൗണ്ടേഷനെന്ന സന്നദ്ധസംഘടന വഴിയാണ് പദ്ധതി നടപ്പാക്കിയത്. ഫണ്ട് കൈകാര്യം ചെയ്തത് പദ്ധതിയുടെ പേരിൽ മണപ്പാട് ഫൗണ്ടേഷൻ ആരംഭിച്ച അക്കൗണ്ട് വഴിയും ഫൗണ്ടേഷന്റെ എഫ്.സി.ആർ.എ, കറണ്ട് അക്കൗണ്ടുകൾ വഴിയുമാണെന്ന് കണ്ടെത്തി. അതിനാൽ അഴിമതി നിരോധന നിയമത്തിലെ 7, 7 (എ) വകുപ്പുകൾ നിലനിൽക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |