SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

വിഴിഞ്ഞത്തിന്റെ ഗുണം കേരളത്തിനും, വൻതോതിൽ തൊഴിലിന് വഴിതുറക്കുന്നു

port


ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾക്ക് ഭൂമിയായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണം കേരളത്തിന് ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ലോജിസ്റ്റിക്സ്,വ്യവസായ പാർക്കുകൾക്ക് പാട്ടത്തിന് ഭൂമി നൽകുന്നു. ഇതിലൂടെ കണ്ടെയ്നർ,ലോജിസ്റ്റിക്സ്,വ്യവസായ മേഖലകൾ ശക്തിപ്പെടുകയും കയറ്റുമതി-ഇറക്കുമതി സാദ്ധ്യമാവുകന്നതോടെ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

വ്യവസായ വികസനത്തിലൂടെ പതിനായിരം പേർക്ക് നേരിട്ടും പരോക്ഷ തൊഴിൽ ഇതിന്റെ പതിന്മടങ്ങുമാണ്. നിലവിൽ ലോജിസ്റ്റിക്സ്,വ്യവസായ പാർക്കുകൾക്ക് 810കോടി ചെലവിൽ 230ഏക്കർ ഭൂമിയേറ്റെടുക്കും. നൂറിലേറെ കമ്പനികളും സംരംഭകരും നിക്ഷേപ സന്നദ്ധതയറിയിച്ചു. തുറമുഖാധിഷ്ഠിത വ്യവസായസംരംഭങ്ങൾക്കായി തമിഴ്നാടും ഭൂമിയേറ്റെടുക്കുന്നുണ്ട്. അതേസമയം,ലോജിസ്റ്റിക്സ് കമ്പനികൾക്കാണ് മുൻഗണനയോടെ ഭൂമിയനുവദിക്കുക. അടുത്ത മുൻഗണന വ്യവസായ പാർക്കുകൾക്കും.

ലോകത്തെ നൂറ് തുറമുഖങ്ങളുമായി വിഴിഞ്ഞത്തു നിന്ന് നേരിട്ട് സർവീസ് നടത്തുന്നതിനാൽ ലോകവിപണി ഇവിടത്തെ വ്യവസായങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ചൈനയിൽ നിന്നടക്കം അസംസ്കൃതവസ്തുക്കളെത്തിച്ച് ഉത്പാദനത്തിനും അസംബ്ലിംഗിനും അതിലൂടെ കയറ്റുമതിയും നടക്കും. വ്യവസായ പാർക്കുകളിൽ യുവാക്കൾക്ക് മികച്ച ശമ്പളത്തോടെ അവസരം. സമുദ്രോത്പന്ന കയറ്റുമതിയിലൂടെയും സമുദ്രവിഭവ വ്യവസായത്തിലൂടെയും സാമ്പത്തിക വളർച്ചയുണ്ടാവും.

2000 കോടിയുടെ

വികസനപദ്ധതികൾ

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കണ്ടെയ്നർ കോർപറേഷൻ ഒഫ് ഇന്ത്യ,ഇന്ത്യൻ ഓയിൽ കോർപറേഷൻ,കേന്ദ്ര വെയർ ഹൗസിംഗ് കോർപറേഷൻ എന്നിവയ്ക്കാണ് ആദ്യമായി ഭൂമി അനുവദിക്കുന്നത്. 2000 കോടിയുടെ വികസന പദ്ധതികളാണ് ഇവരുടേത്. കണ്ടെയ്നർ കോർപറേഷൻ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കും കണ്ടെയ്നർ സ്റ്റേഷനും സ്ഥാപിക്കും. കേന്ദ്രവെയർഹൗസിംഗ് കോർപറേഷൻ വെയർ ഹൗസ്- ലോജിസ്റ്റിക്സ് കോംപ്ലക്സും സ്ഥാപിക്കും. അതേസമയം,രണ്ട് പാർക്കുകളും തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിന് അനിവാര്യമാണ്. റെയിൽവേപാതയോട് ചേർന്നുള്ള 50 ഏക്കർ ഭൂമിയാണ് വെയർഹൗസിംഗ് കോർപറേഷനും. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സൗകര്യമൊരുക്കാൻ ഐ.ഒ.സിക്ക് 20ഏക്കർ നൽകും.

പാർക്കുകൾക്ക്

ശരാശരി 10ഏക്കർ

ലോജിസ്റ്റിക്സ്,വ്യവസായ പാർക്കുകൾക്കായി ശരാശരി പത്തേക്കർ ഭൂമി വീതം നൽകണം. പാട്ടക്കാലാവധി തുറമുഖ കമ്പനിക്ക് തീരുമാനിക്കാം. മറ്റ് സംസ്ഥാനങ്ങളിൽ 99വർഷത്തെ പാട്ടമുണ്ട്. കിൻഫ്ര നേരത്തേ 30വർഷമാക്കിയിരുന്നു. അടുത്തിടെ ഇൻവെസ്റ്റ്കേരളയിൽ കിൻഫ്ര 60വർഷപാട്ടം പ്രഖ്യാപിച്ചു. തുറമുഖാധിഷ്‌ഠിത വ്യവസായങ്ങൾക്ക് ഉയർന്ന പാട്ടകാലാവധി നൽകേണ്ടിവരും.

₹3ലക്ഷം കോടി

പ്രതീക്ഷിക്കുന്ന നിക്ഷേപം

800 ഏക്കർ

വ്യവസായങ്ങൾക്കായി കണ്ടെത്തിയ ഭൂമി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA