SignIn
Kerala Kaumudi Online
Wednesday, 27 May 2026 3.17 PM IST

'ടിവികെ കേരളത്തിൽ വന്നാൽ എന്താണ് പ്രശ്‌നം?'; വിജയ്‌യെ വിമർശിക്കാൻ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി

suresh-gopi

ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ എന്താണ് പ്രശ്‌നമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പ്രവർത്തിച്ച് തെളിയും മുമ്പ് വിജയ്‌യെ വിമർശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

' മുഖ്യമന്ത്രി വിജയ് ആദ്യം ജോലി ചെയ്യട്ടെ. അദ്ദേഹം ഭരിച്ച് സ്വയം തെളിയിക്കട്ടെ. അതിന് മുൻപ് അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ല. ജനങ്ങൾ അദ്ദേഹത്തിന് ഒരു അവസരം നൽകിയിട്ടുണ്ട്. അത് നന്നായി ചെയ്യട്ടെ. തമിഴ്‌നാട്ടിൽ വിജയിച്ച ഒരു പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിൽ എന്താണ് പ്രശനം? അദ്ദേഹം വരുന്നെങ്കിൽ വരട്ടെ. കേരളത്തിൽ എവിടെ വേണമെങ്കിലും വന്ന് പാർട്ടി തുടങ്ങട്ടെ. എല്ലാവരും വന്ന് ജനങ്ങൾക്ക് നല്ലത് ചെയ്യട്ടെ.'-സുരേഷ് ഗോപി പറഞ്ഞു.

അതേസമയം കേരളത്തിലും സാന്നിദ്ധ്യമറിയിക്കാൻ ഒരുങ്ങുകയാണ് ടിവികെ. വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് ടിവികെയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ചു കൊണ്ട് വെങ്ങപ്പള്ളി ടൗണിൽ വലിയ ഫ്‌ളക്‌സ് ബോർഡുകളും സ്ഥാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIJAY, SURESHGOPI, TVK, BJP, TAMILNADU, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY