SignIn
Kerala Kaumudi Online
Tuesday, 07 July 2026 11.29 PM IST

പത്ത് മണിക്കൂർ പൊട്ടക്കിണറ്റിൽ, ഒടുവിൽ കാട്ടുകൊമ്പനെ കരയ്‌ക്കുകയറ്റി, തുമ്പിക്കൈ മുറിഞ്ഞുതൂങ്ങിയ നിലയിൽ

wild-elephant-rescued-in-
കുട്ടമ്പുഴയിൽ കാട്ടാനയെ രക്ഷിക്കുന്നു

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയിൽ പൊട്ടക്കിണറ്റിൽ വീണ കാട്ടുകൊമ്പനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരകയറ്റിവിട്ടു.തുമ്പിക്കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് വനാതിർത്തിയിൽ നിന്ന് മാറി തട്ടായത്ത് അലിയാരിന്റെ വീടിനോട് ചേർന്ന ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ ആന വീണത്.പത്തു മണിക്കൂറിലേറെ ഇവിടെ കിടന്ന ആനയെ കിണറിന്റെ വശമിടിച്ചാണ് പുറത്തെത്തിച്ചത്.

പുലർച്ചെ തന്നെ ആനയെ കരകയറ്റാൻ വനംവകുപ്പ് തയ്യാറെടുത്തെങ്കിലും നാട്ടുകാർ തടഞ്ഞു.ആനയെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകണമെന്ന ആവശ്യമുന്നയിച്ചു.തുടർന്ന് ഷിബു തെക്കുംപുറം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.ഡ്രോൺ ഉപയോഗിച്ചും വനപാലകരെ നിയോഗിച്ചും ആനയെ 24 മണിക്കൂറും നിരീഷിക്കാമെന്നും വീണ്ടും കാടിറങ്ങിയാൽ മയക്കുവെടിവച്ച് പിടികൂടാമെന്നും മലയാറ്റൂർ ഡി.എഫ്.ഒ പി.കാർത്തിക് ഉറപ്പ് നൽകി.വീട്ടുടമയ്ക്ക് നഷ്ടപരിഹാരം നൽകും,പ്രദേശത്ത് പഞ്ചായത്ത് വൈദ്യുതിവേലി നിർമ്മിക്കും തുടങ്ങിയ ധാരണകൾക്ക് ശേഷം ഉച്ചയോടെയാണ് ദൗത്യം തുടങ്ങിയത്.

തുമ്പിക്കൈയിലേത് പഴയ പരിക്ക്


15 വയസ് കണക്കാക്കുന്ന കൊമ്പന്റെ തുമ്പിക്കൈയുടെ അഗ്രഭാഗം നേരത്തേ തന്നെ മുറിഞ്ഞു തൂങ്ങിയതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉണങ്ങിയ മുറിവാണിത്.തീറ്റയെടുക്കാനും വെള്ളംകുടിക്കാനും പ്രയാസമുണ്ട്.പരിക്ക് മൂലം എളുപ്പത്തിൽ ഭക്ഷണലഭ്യത തേടിയാകാം പതിവായി കാടിയിറങ്ങുന്നതെന്ന് ഉദ്യോഗസ്ഥാർ പറഞ്ഞു.

English Summary

wild elephant which was stuck in abandoned well rescued. its trunk was injured earlier.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD TUSKER, SAVED, WELL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA