SignIn
Kerala Kaumudi Online
Friday, 11 September 2026 11.42 AM IST

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയും ഇന്ന് വിവാഹിതരാകും

arya-rajendran-sachin-dev

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം. സച്ചിൻദേവും ഇന്ന് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി ഹാളിൽ രാവിലെ 11നാണ് ചടങ്ങ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എം.എൽ.എയുമാണ് വിവാഹിതരാകുന്നത്. മുഖ്യമന്ത്രി,​ മന്ത്രിമാർ,​ പാർട്ടി പ്രവർത്തകർ,​അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തിൽ സൂചിപ്പിച്ചിരുന്നു.

6 ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വിവാഹസത്കാരം നടത്തും. ബാലസംഘം പ്രവർത്തകരായിരുന്നപ്പോൾ മുതലുള്ള പരിചയമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. ആൾ സെയിന്റ്സ് കോളജിൽ പഠിക്കുമ്പോൾ 21–ാം വയസിലാണ് മുടവൻമുഗൾ സ്വദേശിനി ആര്യാ രാജേന്ദ്രൻ മേയറാകുന്നത്. നിലവിൽ സി.പി.എം ചാല ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARYA RAJENDRAN SACHIN DEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA