
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രകടനം നടത്തിയത് സംസ്ഥാന സർക്കാരിന്റെ അറിവോടെയുള്ള ക്രിമിനൽ ഗൂഢാലോചനയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കുന്ന നടപടിയുടെ ബുദ്ധിമുട്ട് നേരിടേണ്ടി വരുക ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരരുടെയും നക്‌സലുകളുടെയും മയക്കുമരുന്ന് മാഫിയകളുടെയും ഭീഷണിയുള്ളതിനാൽ ഇസഡ് പ്ളസ് സുരക്ഷയുള്ള വ്യക്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി. അദ്ദേഹത്തിന്റെ സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് പിന്നിൽ സംസ്ഥാന മന്ത്രിയുടെ ഗൂഢാലോചനയുണ്ട്. വി.വി.ഐ. പികളുടെ സുരക്ഷാ സംവിധാനങ്ങൾ തകർക്കുന്ന രീതിയിലുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ല.ഇതേ രീതിയിൽ മറുപടി നൽകാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. വേണമെങ്കിൽ അഞ്ചു വർഷവും പ്രതിഷേധിക്കാൻ പാർട്ടി തയ്യാറാണ്. ജനാധിപത്യ മാർഗങ്ങളിൽ പ്രതിഷേധിക്കുന്ന ബി.ജെ.പി- യുവമോർച്ച പ്രവർത്തകരെ തല്ലിയൊതുക്കാനുള്ള നീക്കം നടക്കില്ല. തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻ മുക്കംപാലമൂട് ബിജുവിനെ കേരള പൊലീസ് മർദ്ദിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നിലപാട് രാഹുൽ ഗാന്ധി പറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |