
കൊച്ചി:മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചതിനും കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജികൾ എറണാകുളം സെഷൻസ് കോടതി തള്ളി. കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഹർജിക്കാരന്റെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നു വിലയിരുത്തിയാണ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്റെ നടപടി. അന്വേഷണത്തിന്റെ ഭാഗമായി കർശന നടപടി ആവശ്യമെങ്കിൽ പ്രതിക്ക് മുൻകൂർ നോട്ടീസ് നൽകുമെന്ന പ്രോസിക്യൂഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |