SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.36 PM IST

മുഖ്യനാരെന്ന ചർച്ച എവിടെയുമെത്തിയില്ല: കോൺഗ്രസിൽ അടുത്ത സ്ഥാനത്തിനായി ചരടുവലി

kpcc

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ച തുടരുന്നതിനിടെ പുതിയ കെപിസിസി അദ്ധ്യക്ഷനായും തിരക്കിട്ട ചർച്ചകൾ. നിയുക്ത എംഎൽഎ സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ കെപിസിസി അദ്ധ്യക്ഷൻ ആരാകുമെന്നാണ് നിലവിലെ ചർച്ച. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർ പരിഗണനയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുവരുമെന്നത് കെപിസിസി അദ്ധ്യക്ഷൻ ആരാകണമെന്നുള്ള തീരുമാനത്തെയും സ്വാധീനിക്കാൻ ഇടയുണ്ട്.

ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആളായിരിക്കും കെപിസിസി അദ്ധ്യക്ഷനാവുകയെന്നതാണ് ലഭിക്കുന്ന സൂചന. കെ സുധാകരൻ സ്ഥാനമൊഴിയുന്ന സമയത്ത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഒരാളെ പരിഗണിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സണ്ണി ജോസഫിനെ നിയോഗിച്ചത്. ബെന്നി ബെഹനാനെ പരിഗണിക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് എ ഗ്രൂപ്പിലെ നേതാക്കൾ ഉന്നയിക്കുന്നത്. ഷാഫി പറമ്പിലിന്റെ പേര് കെ സി വേണുഗോപാൽ പക്ഷം പിന്തുണയ്ക്കുന്നുണ്ട്.

നിലവിൽ കോൺഗ്രസ്‌ പ്രവർത്തകസമിതി പ്രത്യേക ക്ഷണിതാവും ലോക്സഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പ് പദവിയും വഹിക്കുന്ന കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചർച്ചയിൽ സജീവമാണ്. മുൻ വർഷങ്ങളിൽ തഴയപ്പെട്ടെന്ന കാര്യവും കൊടിക്കുന്നിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ അവസാന നിമിഷം അവസരം നഷ്ടപ്പെട്ട ആന്റോ ആന്റണിയുടെ പേരും പരിഗണനയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KPCC PRESIDENT, CONGRESS, INC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA