
തിരുവനന്തപുരം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ ഇ,ഡിക്ക് മുന്നിൽ എ.സി. മൊയ്തീൻ എം.എൽ.എ ഹാജരാകില്ലെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. നാളെ ഹാജരായാൽ വീട്ടിലേക്കല്ല, സതീശനൊപ്പം ജയിലിലേക്കാണ് പോകുന്നതെന്ന് മൊയ്‌തീനറിയാമെന്നും അനിൽ അക്കര പറഞ്ഞു. ഇ.ഡിക്ക് മുന്നിൽ എ.സി. മൊയ്തീൻ ഹാജരാകുമോ എന്ന് സി.പി.എം വ്യക്തമാക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. ഗോവിന്ദൻ ഇന്ന് ഇ,ഡിയെ പുച്ഛിച്ചു. അത് എന്തിനെന്ന് മനസിലായില്ലെന്നും അനിൽ അക്കര പറഞ്ഞു.
കരുവന്നൂർ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ്‌കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണൻ പ്രസിഡന്റായ അയ്യന്തോൾ സഹകരണബാങ്ക് അടക്കം തൃശൂരിലും എറണാകുളത്തുമായി 9 ഇടത്താണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. അയന്തോൾ ബാങ്കിൽ നിന്ന് 18.5 കോടി വായ്പയെടുത്ത ശേഷം മുങ്ങിയ അനിൽകുമാർ എന്നയാളുടെ തൃശൂരിലെ വീട്ടിലും പരിശോധന തുടരുകയാണ്. അനിൽകുമാറിനെ സഹായിച്ചത് സ ി.പി.എം നേതാക്കളാണെന്നും ഇ.ഡി ആരോപിക്കുന്നു. എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും റെയ്‌ഡ് പുരരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |