SignIn
Kerala Kaumudi Online
Monday, 21 September 2026 10.57 PM IST

കോൺഗ്രസിൽ ഏക ഛത്രാധിപതി ഇല്ല: മന്ത്രി ലിജു

f

തിരുവനന്തപുരം: കോൺഗ്രസിൽ ഏക ഛത്രാധിപതിയില്ലെന്നും സി.പി.എമ്മിലേതു പോലെ ഒരാളെടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുന്നതല്ല രീതിയെന്നും മന്ത്രി എം. ലിജു പറഞ്ഞു. വീര്യം കുറഞ്ഞ മദ്യ വില്പന നടത്തിയാൽ സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ കാര്യമാണ് ബഡ്ജറ്റിൽ മുഖ്യമന്ത്രി സൂചിപ്പിച്ചത്. ഈ മാസം മദ്യനയം സംബന്ധിച്ച് യു.ഡി.എഫിൽ ചർച്ച തുടങ്ങും. അതിന് ശേഷം അന്തിമ തീരുമാനമെടുക്കും. ധനകാര്യ ബില്ലിൽ മദ്യനികുതി സംബന്ധിച്ച് ഉപാധി വച്ചിട്ടുണ്ട്. യു.ഡി.എഫിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ ഇളവ് നടപ്പാക്കില്ല.

പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകർക്ക് സംരക്ഷണം നൽകാൻ ഡെപ്പോസിറ്റ് ഗ്യാരന്റി സ്‌കീമിൽ എല്ലാ സഹകരണ സ്ഥാപനങ്ങളെയും ഉൾപ്പടുത്തും. പദ്ധതിയിൽ

ചേരാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. സാങ്കേതിക കാരണങ്ങളാൽ തകർച്ചയിലായ സംഘങ്ങളെ പുനർജീവിപ്പിക്കാൻ റിവൈവൽ ഫണ്ട് അനുവദിക്കും. പ്രതിവർഷം 1,29,000 കോടി രൂപയുടെ ബിസിനസ് നടക്കുന്ന കേരള ബാങ്കിനെ പഴയ രീതിയിൽ ജില്ലാബാങ്കുകളാക്കി മാറ്റുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. സഹകരണ പ്രസ്ഥാനത്തെ വിഭജിക്കുന്നത് കേക്ക് മുറിക്കുന്നതു പോലെയല്ലെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA