SignIn
Kerala Kaumudi Online
Monday, 22 June 2026 4.51 PM IST

13 ഉപാദ്ധ്യക്ഷന്‍മാര്‍, 58 ജനറല്‍ സെക്രട്ടറിമാര്‍; കെപിസിസിക്ക് ജംബോ പുനഃസംഘടന

READ ENGLISH VERSION
kpcc


ന്യൂഡല്‍ഹി: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി പുനഃസംഘടിപ്പിച്ചു 13 ഉപാദ്ധ്യക്ഷന്‍മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയാണ് കെ.പി.സി.സി ജംബോ പട്ടിക പുനഃസംഘടിപ്പിച്ചത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. രാഷ്ട്രീയകാര്യ സമിതിയില്‍ ആറുപേരെ കൂടി ചേര്‍ത്തു. വി.എ. നാരായണനാണ് ട്രഷറര്‍. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനം പിന്നീട് നടത്തും. നേരത്തേ 5 വൈസ് പ്രസിഡന്റുമാരും 28 ജനറല്‍ സെക്രട്ടറിമാരുമായിരുന്നു.

34 അംഗ രാഷ്ട്രീയകാര്യ സമിതിയിലേക്ക് എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കു പുറമേ പന്തളം സുധാകരന്‍, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരെയും ഉള്‍പ്പെടുത്തി. ഇതോടെ മൊത്തം 40 പേരായി.

ഉപാദ്ധ്യക്ഷന്‍മാര്‍: ടി. ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡന്‍, പാലോട് രവി, വി.ടി. ബല്‍റാം, വി.പി. സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി. സുഗതന്‍, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂര്‍, എം. വിന്‍സെന്റ്, റോയ് കെ. പൗലോസ്, ജയ്സണ്‍ ജോസഫ്.

ജനറല്‍ സെക്രട്ടറിമാര്‍: പഴകുളം മധു, ടോമി കല്ലാനി, കെ. ജയന്ത്, എം.എം.നസീര്‍, ദീപ്തി മേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ്, പി.എം. നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, നെയ്യാറ്റിന്‍കര സനല്‍, പി.എ.സലീം, കെ.പി. ശ്രീകുമാര്‍, ടി.യു. രാധാകൃഷ്ണന്‍, ജോസി സെബാസ്റ്റ്യന്‍, സോണി സെബാസ്റ്റ്യന്‍, എം.പി. വിന്‍സെന്റ്, ജോസ് വള്ളൂര്‍, സി. ചന്ദ്രന്‍, ഇബ്രാഹിം കുട്ടി കല്ലാര്‍, പി. മോഹന്‍രാജ്, ജോതികുമാര്‍ ചാമക്കാല, എം.ജെ. ജോബ്, എസ്. അശോകന്‍, മണക്കാട് സുരേഷ്, കെ. എല്‍.പൗലോസ്, എം.എ. വാഹിദ്, രമണി പി. നായര്‍, ഹക്കീം കുന്നില്‍, ആലിപ്പറ്റ ജമീല, ഫില്‍സണ്‍ മാത്യൂസ്, വി. ബാബുരാജ്, എ. ഷാനവാസ് ഖാന്‍, കെ. നീലകണ്ഠന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി. ജെര്‍മിസ്, അനില്‍ അക്കര, കെ.എസ്. ശബരിനാഥന്‍, സന്ദീപ് വാര്യര്‍, കെ.ബി. ശശികുമാര്‍, നൗഷാദ് അലി, ഐ.കെ.രാജു, എം.ആര്‍.അഭിലാഷ്, കെ.എ.തുളസി, കെ.എസ്. ഗോപകുമാര്‍, ഫിലിപ്പ് ജോസഫ്, കറ്റാനം ഷാജി, എന്‍. ഷൈലാജ്, ബി.ആര്‍.എം. ഷഫീര്‍, എബി കുര്യാക്കോസ്, പി.ടി. അജയ് മോഹന്‍, കെ.വി. ദാസന്‍, അന്‍സജിതാ റസല്‍, വിദ്യാ ബാലകൃഷ്ണന്‍, നിഷാ സോമന്‍, ലക്ഷ്മി ആര്‍, സോണിയ ഗിരി, കെ. ശശിധരന്‍, ഇ. സമീര്‍, സൈമണ്‍ അലക്സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA