
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനു നേരേ പ്രതിഷേധമുണ്ടാവുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് യാത്രാപാതയിലും സമ്മേളന സ്ഥലത്തും കനത്ത സുരക്ഷയൊരുക്കി പൊലീസ്. വിവരമറിഞ്ഞ ഉടൻ സുരക്ഷാവിന്യാസം പിൻവലിക്കാൻ ഡി.ജി.പിയോട് നിർദ്ദേശിച്ച് മുഖ്യമന്ത്രി. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ കരുണാകര ഗുരു ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കാണ് വൻ പൊലീസ് വിന്യാസം സജ്ജമാക്കിയത്.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്തിക്കു നേരേ പ്രതിഷേധത്തിന് സാദ്ധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. തിരുവനന്തപുരം റൂറൽ എസ്.പി വിവിധ സബ്ഡിവിഷനുകളിലെ 92 പൊലീസുദ്യോഗസ്ഥരെ സുരക്ഷയ്ക്ക് വിന്യസിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം അദ്ദേഹത്തിന്റെ ഓഫീസിന്റെ ശ്രദ്ധയിൽപെടുത്തി. സേനാവിന്യാസം പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതോടെ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ റാങ്കിലുള്ള രണ്ടു ഡസനോളം ഉദ്യോഗസ്ഥരെയും വിവിധ പോയിന്റുകളിൽ വിന്യസിച്ച അമ്പതിലേറെ പൊലീസുകാരെയും പിൻവലിച്ചു.
ചടങ്ങിന് സുരക്ഷയൊരുക്കാനും കുറച്ച് പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. പതിവുള്ള എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി നേരത്തേ നിർദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |