
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ അകപ്പെട്ട സംസ്ഥാന ജി.എസ്.ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെ ഇന്നലെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വിജിലൻസ് അന്വേഷണപശ്ചാത്തലത്തിലാണ് നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് സസ്പെൻഡ് ചെയ്തത്. 2014 മുതൽ 2024 വരെയുള്ള 10 വർഷത്തെ കാലയളവിൽ പ്രജനി രാജൻ 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.
പ്രജനിയുടെ തേവരയിലെ ഓഫീസിലും പച്ചാളത്തെ വസതിയിലും കഴിഞ്ഞ ശനിയാഴ്ച നടത്തിയ മിന്നൽ പരിശോധനയിൽ 14.10 ലക്ഷം രൂപ, 788 യുഎസ് ഡോളർ, ഒരു പവൻ വീതം തൂക്കമുള്ള നാലു സ്വർണനാണയങ്ങൾ, 190 ഗ്രാം സ്വർണാഭരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിൽ ഭൂരിഭാഗവും വൻ നികുതി വെട്ടിപ്പുകാരിൽനിന്നു കൈക്കൂലിയായി വാങ്ങിയതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പ്രജനിയുടെ ബാങ്ക് അക്കൗണ്ടുകളും പാൻകാർഡ് വിവരങ്ങളും വിജിലൻസ് വിശദമായി പരിശോധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |