
മലപ്പുറം: ഓണം കൂടാൻ നാട്ടിലെത്തുന്ന മലയാളികളെ ലക്ഷ്യമിട്ട് അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു തുടങ്ങി. ആഗസ്റ്റ് 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ബംഗളൂരു,ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് റൂട്ടുകളിലേക്ക് ടിക്കറ്റ് നിരക്കുകൾ ഉയർത്തി.
ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്താലും സാധാരണ നിരക്കിന്റെ ഇരട്ടിയോളം നൽകണം. ബംഗളൂരു-തിരുവനന്തപുരം എ.സി സ്ലീപ്പറിന് 2,700-3,100 രൂപയാണ്. 1400-1950 രൂപയാണ് സാധാരണ നിരക്ക്. ആവശ്യക്കാർ കൂടുന്തോറും നിരക്ക് ഉയരുന്ന ഡൈനമിക് പ്രൈസിംഗ് രീതിയാണ് ടിക്കറ്റിംഗ് ആപ്പുകളിൽ സ്വകാര്യ ബസുടമകൾ പ്രയോജനപ്പെടുത്തുന്നത്. അതിനാൽ,ഓണത്തിരക്ക് അടുക്കുംതോറും നിരക്കുകൾ ഇനിയും കുതിച്ചുയരും.
നിരക്ക് ഉയരാം
മുൻ വർഷങ്ങളിൽ ഡൈനമിക് പ്രൈസിംഗിന്റെ മറവിൽ അവസാന നിമിഷം ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചിട്ടുണ്ട്. 2025ൽ ബംഗളൂരു-തിരുവനന്തപുരം എ.സി സ്ലീപ്പറിന് നിരക്ക് 4,500 രൂപ വരെയായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ നിലവിൽ ടിക്കറ്റുകൾ ലഭ്യമാണെന്നതും കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുമാണ് ഇപ്പോൾ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്താതിരിക്കാൻ കാരണം.
റൂട്ട് ...............................................ഓണം നിരക്ക്............................സാധാരണ നിരക്ക്
(സ്വകാര്യ ബസുകളിൽ ആഗസ്റ്റ് 24ലെ നിരക്ക്)
ബംഗളൂരു-തിരുവനന്തപുരം
എ.സി സ്ലീപ്പർ...........................2,700-3,100..................................1400-1950
നോൺ എ.സി സ്ലീപ്പർ..........1,900-2,000....................................900-1,000
ബംഗളൂരു-കൊച്ചി
എ.സി സ്ലീപ്പർ...........................2,600-3,000...............................1,300-1,600
നോൺ എ.സി സ്ലീപ്പർ..........1,700-1,900.................................800-1,000
ബംഗളൂരു-കോഴിക്കോട്
എ.സി സ്ലീപ്പർ.............................1,600-2,000..................................900-1,100
നോൺ എ.സി സ്ലീപ്പർ...........1,000-1,200....................................700-800
ചെന്നൈ-തിരുവനന്തപുരം
എ.സി സ്ലീപ്പർ...........................2,500-3,100....................................1,700-1,900
നോൺ എ.സി സ്ലീപ്പർ.............1,500...............................................1,100
ചെന്നൈ-കൊച്ചി
എ.സി സ്ലീപ്പർ.............................2,600-2,900...................................1600-1800
നോൺ എ.സി സ്ലീപ്പർ...........1,900-2,000.....................................950
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |