SignIn
Kerala Kaumudi Online
Monday, 14 September 2026 2.06 AM IST

ഡിജിറ്റൽ റീസർവേയ്ക്ക് പുതിയ രൂപരേഖ കരാർ ജീവനക്കാരെ തിരിച്ചുവിളിച്ചേക്കും

survey

തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ആരംഭിക്കുകയും ഫണ്ടില്ലാതെ നിലയ്ക്കുകയും ചെയ്ത ഡിജിറ്റൽ റീസർവേ പുതിയ രൂപരേഖപ്രകാരം പുനരാരംഭിക്കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുകയും രണ്ട് മാസം മുമ്പ് ജോലി അവസാനിപ്പിക്കുകയും ചെയ്ത 2615 താത്കാലിക ജീവനക്കാരിൽ നിന്ന് ആവശ്യമുള്ളവരെ തിരികെ വിളിച്ചേക്കും. ഒപ്പം സർവീസിലുള്ള കുറെ ജീവനക്കാരെ പുനർവിന്യസിക്കും. നവംബർ ഒന്നിന് അടുത്ത ഘട്ടം തുടങ്ങാനാണ് തീരുമാനം. ഫണ്ടിന് വഴിയുണ്ടായിട്ടും ഡിജിറ്റൽ റീസർവേ നിറുത്തിവയ്ക്കുന്നതിനെപ്പറ്റി ആഗസ്റ്റ് മൂന്നിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പദ്ധതി നിറുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ, മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന യോഗമാണ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. നാലു വർഷം കൊണ്ട് പൂർത്തിയാക്കാനുള്ള ഡിജിറ്റൽ റീസർവേയ്ക്ക് 328.44 കോടിയുടെ എസ്റ്റിമേറ്റ് ലാൻഡ് സർവേ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ സർവേയർമാർക്ക് നൽകാനുള്ള 17.20 കോടി കുടിശിക ഉൾപ്പെടും.

ഒരു മാസം വേണ്ടത് 6.31 കോടി

നാല് വർഷം കൊണ്ട് തീർക്കേണ്ടത് 1250 വില്ലേജുകളിലെ സർവേ. 264 വില്ലേജുകളിൽ പൂർത്തിയാക്കി. 1,200 ഡിപ്പാർട്ട്മെന്റ് സർവേയർമാരെ രണ്ടാം ഘട്ടത്തിലേക്ക് നിയോഗിക്കും. 560 കരാർ സർവേയർമാരെയും 1900 കരാർ ഹെൽപ്പർമാരെയും വേണം. 200 വാഹനങ്ങളും 100 ക്യാമ്പ് ഓഫീസുകളുമാണ് വേണ്ടിവരിക. ഇവരുടെ ശമ്പളവും വാഹന , കെട്ടിട വാടകയുമടക്കം ഒരു മാസത്തേക്ക് വേണ്ടത് 6,31,74,400 രൂപ.

2 കോടി:

അനുബന്ധ

ചെലവുകൾക്ക്

77.80 കോടി:

ആകെ പ്രതിവർഷ

ചെലവ്

 ഭൂമിയുടെ കൃത്യമായ രേഖകൾ തയ്യാറാക്കാനും ഭൂസംബന്ധമായ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനും ഡിജിറ്റൽ സർവേ നിർണായകം.

-എ.പി.അനിൽകുമാർ,

റവന്യൂവകുപ്പ് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL RESURVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA