SignIn
Kerala Kaumudi Online
Sunday, 01 November 2026 3.54 AM IST

കേരളപ്പിറവി ദിനത്തിലെ കെ.എ.എസ് എട്ടാം വർഷവും എങ്ങുമെത്താതെ

aa

തിരുവനന്തപുരം: എട്ടുവർഷം മുൻപ് കേരളപ്പിറവി ദിനത്തിൽ 'കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ്' എന്നപേരിൽ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെ.എ.എസ് തൃശങ്കുവിൽ.

2026 ജനുവരി 30 ന് നിലവിൽ വന്ന രണ്ടാം ബാച്ച് റാങ്ക്ലിസ്റ്റിലുള്ള 31 പേരുടെ നിയമനം എങ്ങുമെത്തിയില്ല.

രണ്ടു മാസം മുമ്പാണ് അതിലെ മൂന്ന് പേർക്ക് അഡ്വൈസ് മെമ്മോ അയച്ചത്. ഒഴിവുകൾ കണ്ടെത്താത്തതിനാൽ അവർക്ക് നിയമന ഉത്തരവ് നൽകിയിട്ടില്ല. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക്ലിസ്റ്റ് അവസാനിക്കാൻ ഇനി മൂന്നുമാസം മാത്രം. കടുത്ത നിരാശയിലാണ് റാങ്ക്ജേതാക്കൾ.

രണ്ടുവർഷം കൂടുമ്പോൾ പരീക്ഷ നടത്തി സംസ്ഥാനത്തിന്റെ സ്വന്തം സിവിൽ സർവീസ് സൃഷ്ടിക്കുകയിരുന്നു ലക്‌ഷ്യം. ഇതിനായി ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെ നേരിട്ടു നിയമനം നടത്തിയിരുന്ന പല തസ്തികകളും നീക്കിവച്ചിരുന്നു. അവയിൽ പലതും പ്രൊമോഷൻ തസ്തികകൾ ആയിരുന്നു. അതു നഷ്ടപ്പെടുന്നതിനാൽ

ജീവനക്കാരുടെ സംഘടനകൾ ആദ്യം മുതലേ കെ. എ.എസിന് എതിരാണ്. തസ്തികകൾ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്യുന്നതിനായി 2023 മുതൽ ആരംഭിച്ച ഫയലുകൾ തീരുമാനമാകാതെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. ആദ്യ ബാച്ചിലെ 105 തസ്തികകളിലെ ഒരാൾ കേന്ദ്രസർവീസിലേക്കു പോയതിനാലും ഒരാൾ മരിച്ചതിനാലും ഉണ്ടായ രണ്ട് ഒഴിവുകൾ മാത്രമാണ് നിലവിലുള്ളത്. 31 തസ്തികകൾ സൃഷ്ടിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശം നൽകിയ ഫയൽ തിരികെ ക്യാബിനറ്റിൽ എത്തിയിട്ടില്ല.


ഒഴിവുകൾ ഉണ്ട് ,നടപടിയില്ല

പുതുതായി രൂപീകരിക്കുന്ന വയോജന വകുപ്പിൽ ഓരോ ജില്ലയിലും ഓരോ നോഡൽ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് മാത്രം 14 ഒഴിവുകളുണ്ട്. മറ്റു പല വകുപ്പുകളിലും ഒഴിവുകൾ കണ്ടെത്താൻ കഴിയുമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സിവിൽ സർവീസ് മാതൃകയിൽ 18 മാസം പരിശീലനം നൽകിയശേഷം മാത്രമേ നിയമനം നൽകൂ എന്നതിനാൽ ഒഴിവ് കണ്ടെത്തുന്നതുവരെ ട്രെയിനി വേക്കൻസിയിൽ നിയമിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

ഹരിയാനയിൽ 2026 ജനുവരി 30 ന് നോട്ടിഫിക്കേഷൻ വന്ന ഹരിയാന സ്റ്റേറ്റ് സർവീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിലുള്ള 102 പേരുടെ സർവീസ് അലോക്കേഷനടക്കം ഒക്ടോബർ 17 ന് പൂർത്തിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA