വർക്കല: മറ്റുള്ളവർ വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ ബിനുവിന്റെ കൈയിൽ കിട്ടിയാൽ മനോഹരമായ കരകൗശല വസ്തുക്കളായി മാറും. വെറുതെ വെട്ടിക്കളയുന്ന മുളയിൽ ദിവാൻ കോട്ട്, സോഫാ സെറ്റ്, ജഗ്, പുട്ടുകുറ്റി, ചെടിച്ചട്ടി എന്നിവയായി മാറും. തേങ്ങ ചിരകിയതിന് ശേഷം വലിച്ചെറിയുന്ന ചിരട്ടയിലാണെങ്കിൽ റാന്തൽ,നിലവിളക്ക്,തൂക്ക് വിളക്ക്,കപ്പ്, ഗ്ലാസ്,ജഗ്,ഭരണി,കെട്ടുവള്ളങ്ങൾ,കറികൾ വിളമ്പുന്ന തൂക്ക് അടുക്കളയിൽ പാചകത്തിന് ഉപയോഗപ്രദമായ വിവിധ രൂപത്തിലും വലിപ്പത്തിലും ആകൃതിയിലുമുള്ള തവികൾ,ഫോർക്ക് എന്നിവയായും തേർമോകോളോ,സ്‌പോഞ്ചോ കിട്ടിയാൽ മനോഹരങ്ങളായ വഴക്കുലകളായോ മാറും. സംസ്ഥാന ഫിഷറീസ് വകുപ്പിൽ പ്രമോട്ടറായി ജോലി നോക്കുന്ന വക്കം സ്വദേശി ബിനുവിന് ജോലി കഴിഞ്ഞുള്ള സമയത്ത് വാടക വീട്ടിൽ വെറുതെ വിനോദത്തിന് തുടങ്ങിയതാണി കരകൗശല വസ്തുക്കളുടെ നിർമാണം. ആദ്യം താമസിക്കുന്ന വീടിനടുത്ത് നിന്ന് അയൽവാസി മുറിച്ച് മാറ്റി മുളയിൽ ഫർണീച്ചറുകളായെങ്കിൽ പിന്നീട് ചെടിച്ചട്ടിയുടെ കവർ,ഫിഷ് ടാങ്കിന്റെ മേൽകൂര,കാളവണ്ടി അങ്ങനെപലതും നിർമ്മിച്ചു. പിന്നീടാണ്ചിരട്ടയിൽ കരവിരുത് തുടങ്ങിയത്.ഇതിനകം രണ്ടായിരത്തിലധികം ചിരട്ടയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ പിറന്നുകഴിഞ്ഞു. ഫ്രിഡ്ജിന്റെ പിൻവശത്തെ തെർമ്മോകോൾ കൊണ്ട് വിവിധയിനം വാഴക്കുലകൾ നിർമ്മിച്ചതാണ് ഒടുവിലത്തെ പരീക്ഷണം.ഓണക്കാലത്ത് അലങ്കാര വിളക്കുകൾക്കായുള്ള പേപ്പർ ഹാരങ്ങളുടെ നിർമ്മാണത്തിലും ബിനു മികവ് തെളിയിച്ചിട്ടുണ്ട്. കട്ട് ചെയ്യാനും,പോളിഷ് ചെയ്യാനും ഉപകരണങ്ങൾ കൂടി ലഭിച്ചാൽ ഇതിലും മനോഹരമാക്കാമെന്ന് ബിനു പറയുന്നു. തൊട്ടതെല്ലാം പൊന്നാക്കിയെങ്കിലും കുറഞ്ഞ വിലയിൽ ഉല്പന്നങ്ങൾ വിൽക്കാൻ വിപണി കണ്ടെത്താൻ ബിനു ആഗ്രഹിക്കുന്നു. ഇതെല്ലാം പുറമേ മനോഹരമായ ഗാർഡനുകൾ നിർമ്മിക്കുന്നതിനും ജൈവ പച്ചക്കറി കൃഷിയ്ക്കും ബിനു സമയം കണ്ടെത്തുന്നു.
Binu transforms discarded waste materials into beautiful handicrafts. Bamboo, which is usually thrown away after being cut, is turned into useful and decorative items such as divan beds, sofa sets, jugs, puttu makers and flower pots.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |