കേരളത്തിൽ നടനകലയുടെ പഠനവുമായും പ്രചാരണവുമായും ബന്ധപ്പെട്ട് സ്ഥാപിതമായ ആദ്യത്തെ സ്റ്റാർട്ടപ്പായ 'നാട്യ'യുടെ സ്ഥാപകനും പ്രശസ്ത കൂടിയാട്ടം-മിഴാവ് കലാകാരനുമാണ് കലാമണ്ഡലം ശിവപ്രസാദ്. കേവലം ഒരു കലാകാരൻ എന്നതിലുപരി, കലയെയും കലാകാരന്മാരുടെയും ജീവിതത്തെയും സാമ്പത്തികമായും സാങ്കേതികമായും ശാക്തീകരിക്കുക എന്ന വലിയൊരു ലക്ഷ്യത്തിനായി തന്റെ ജീവിതവും കരിയറും മാറ്റിവെച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
കേവലം വിനോദത്തിനപ്പുറം സർഗ്ഗാത്മകതയെ വൈജ്ഞാനികവും വാണിജ്യപരവുമായ അടിത്തറയിൽ പുനർനിർവ്വചിക്കുന്ന 'ക്രിയേറ്റീവ് ഇക്കോണമി'യെക്കുറിച്ചും, നവകാലത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ കലാകാരന്മാർക്ക് മുന്നിൽ തുറക്കപ്പെടുന്ന പുതിയ കരിയർ സാദ്ധ്യതകളെക്കുറിച്ചും കലാമണ്ഡലം ശിവപ്രസാദ് കേരള കൗമുദി ഓൺലൈനുമായി സംസാരിക്കുന്നു.
തീർച്ചയായും, വലിയൊരു മാറ്റത്തിന്റെ നടുവിലാണ് നമ്മൾ. മുൻകാലങ്ങളിൽ കലയെ വാരാന്ത്യങ്ങളിലോ വേനലവധിക്കാലത്തോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു സമാന്തര വിനോദമായോ ഹോബിയായോ മാത്രമാണ് മിക്ക കുടുംബങ്ങളും കണ്ടിരുന്നത്. എന്നാൽ ഇന്ന് ആ ചിന്ത മാറിമറിഞ്ഞിരിക്കുന്നു. കുട്ടികളുടെ ബൗദ്ധികവും വൈകാരികവുമായ വളർച്ചയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ബോധന പ്രക്രിയയായും, അതിലുപരി സ്വതന്ത്രമായ ഒരു പ്രധാന തൊഴിൽമേഖലയായും കല ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെടുകയാണ്. ഐക്യരാഷ്ട്രസഭയും യുനെസ്കോയുടെ കണക്കുകളും വ്യക്തമാക്കുന്നത് പോലെ, ആഗോള ജി.ഡി.പിയുടെയും തൊഴിലവസരങ്ങളുടെയും വലിയൊരു പങ്ക് ഇന്ന് സാംസ്കാരിക-സർഗ്ഗാത്മക വ്യവസായങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ഇന്ത്യയെപ്പോലെ സമ്പന്നമായ പൈതൃകമുള്ള ഒരു രാജ്യത്ത്, ഇത് ദശലക്ഷക്കണക്കിന് കലാകാരന്മാരുടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗമായി മാറിക്കഴിഞ്ഞു.

കേരളത്തിൽ മുൻപെങ്ങുമില്ലാത്ത വിധം വിദ്യാർത്ഥികളും കലാകാരന്മാരും ഇന്ന് കല പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ആറു വർഷമായി 'നാട്യ' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം നടത്തിക്കൊണ്ടുപോകുമ്പോൾ ഞാൻ ഏറ്റവും വ്യക്തമായി കാണുന്ന ഒരു കാര്യം, ഇന്ത്യൻ ശാസ്ത്രീയ കലകൾക്ക് ആഗോളതലത്തിലുണ്ടായ വലിയ സ്വീകാര്യതയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കർണാടക-ഹിന്ദുസ്ഥാനി സംഗീതം എന്നിവ മുൻകാലങ്ങളിൽ പ്രവാസി ഭാരതീയരുടെ ഇടയിൽ മാത്രമാണ് പ്രധാനമായും അഭ്യസിക്കപ്പെട്ടിരുന്നതെങ്കിൽ, ഇന്നിപ്പോൾ അമേരിക്കയടക്കമുള്ള മറ്റ് വംശജരായ നിരവധി വിദ്യാർത്ഥികളും ഇത് ഗൗരവമായി പഠിക്കാൻ മുന്നോട്ടുവരുന്നുണ്ട്.
കോർപ്പറേറ്റ് വെൽനെസ് ഐ.ടി-മൾട്ടിനാഷണൽ കമ്പനികളിലെ ജോലിക്കാർക്കിടയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ചലന-സംഗീത-നൃത്ത സെഷനുകൾക്ക് വലിയ സ്വീകാര്യതയുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും ഓൺലൈൻ ക്ലാസ്റൂമുകളുടെയും വരവോടെ കേരളത്തിലിരിക്കുന്ന ഒരു അദ്ധ്യാപകന് ഹൂസ്റ്റണിലോ ദുബായിയിലോ ഉള്ള വിദ്യാർത്ഥികളെ സ്വന്തം വീട്ടിലിരുന്ന് പഠിപ്പിക്കാൻ സാധിക്കുന്നു. മറ്റ് പ്രൊഫഷനുകളെ അപേക്ഷിച്ച് വിസയുടെയോ കർശനമായ ലൈസൻസിംഗ് നടപടികളുടെയോ തടസ്സങ്ങളില്ലാതെ, യോഗ്യതയുള്ള നമ്മുടെ കലാ അദ്ധ്യാപകർക്ക് ലോകത്തെവിടെയുമുള്ള വിദ്യാർത്ഥികളിലേക്ക് എത്താൻ ഡിജിറ്റൽ ലോകം വലിയൊരു അവസരമാണ് നൽകുന്നത്.

സാമ്പത്തികശാസ്ത്രത്തിന്റെയും മാനേജ്‌മെന്റിന്റെയും പശ്ചാത്തലത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ട് പുതിയ തൊഴിൽ മേഖലകളാണ് ആർട്ട് മാനേജ്‌മെന്റും കോർപ്പറേറ്റ് വെൽനെസും. ആർട്ട് മാനേജ്‌മെന്റ് വലിയ അക്കാദമികളുടെ നടത്തിപ്പിന് കലയെക്കുറിച്ചും ഒപ്പം അഡ്മിനിസ്ട്രേഷൻ, ഫിനാൻസ്, മാർക്കറ്റിംഗ്, ഈവന്റ് പ്രൊഡക്ഷൻ എന്നിവയെക്കുറിച്ചും കൃത്യമായ ധാരണയുള്ള 'ആർട്ട് മാനേജർമാർ' ഇന്ന് അത്യന്താപേക്ഷിതമാണ്.
കോർപ്പറേറ്റ് വെൽനെസ് ഐ.ടി-മൾട്ടിനാഷണൽ കമ്പനികളിലെ ജോലിക്കാർക്കിടയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ചലന-സംഗീത-നൃത്ത സെഷനുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. പ്രൊഫഷണൽ രീതിയിൽ പരിശീലിപ്പിക്കപ്പെട്ട കലാകാരന്മാർക്ക് കടന്നുചെല്ലാൻ പറ്റിയ വലിയൊരു വിപണിയാണിത്.
കേരളത്തിൽ മുൻപെങ്ങുമില്ലാത്ത വിധം വിദ്യാർത്ഥികളും കലാകാരന്മാരും ഇന്ന് കല പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയവും ചോറ്റാനിക്കരയും പോലുള്ള പ്രധാന വേദികളെല്ലാം ഇന്ന് കലാപരിപാടികൾകൊണ്ട് സജീവമാണ്. തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് മേൽപ്പത്തൂരിലെ വേദികൾ രണ്ടായി വികസിപ്പിച്ചതൊക്കെ ഇതിന് ഉദാഹരണമാണ്.
സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പോലുള്ള പദ്ധതികളും ടൂറിസം വകുപ്പിന്റെ ഇടപെടലുകളും സ്കൂൾ-യുവജനോത്സവങ്ങളിലെ പുതിയ കലാരൂപങ്ങളുടെ കടന്നുവരവുമെല്ലാം നമ്മുടെ കലാരംഗത്തിന് വലിയ ഉണർവാണ് നൽകുന്നത്. കൂടിയാട്ടത്തോടൊപ്പം നങ്ങ്യാർക്കൂത്തിനും സ്കൂൾ വേദികളിൽ ഇടം ലഭിക്കുന്നത് ഈ മാറ്റത്തിന്റെ തെളിവാണ്.
പുതിയ ആശയങ്ങളെ ഉൽപന്നങ്ങളായോ സേവനങ്ങളായോ മാറ്റി വിപണിയിലെത്തിക്കണമെങ്കിൽ കൃത്യമായ മെന്റർഷിപ്പും ഫണ്ടിംഗ് പിന്തുണയും സിസ്റ്റം കോർഡിനേഷനും ആവശ്യമാണ്. ഇവിടെയാണ് 'ആർട്ട് ഇൻകുബേഷൻ' (കലാരംഗത്തെ സംരംഭകത്വ പിന്തുണ) പ്രസക്തമാകുന്നത്.
കേരള സ്റ്റാർട്ടപ്പ് മിഷനും കേരള കലാമണ്ഡലവും ചേർന്ന് ഇത്തരത്തിലുള്ള ഒരു ആർട്ട് ഇൻകുബേഷൻ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു എന്നത് വലിയൊരു പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് ലഭിക്കുന്ന അതേ പ്രാധാന്യവും പിന്തുണയും കലാരംഗത്തെ സംരംഭങ്ങൾക്കും ലഭിക്കേണ്ടതുണ്ട്. സംഗീതവും നൃത്തവും സാങ്കേതികവിദ്യയും മാനേജ്‌മെന്റും കൈകോർക്കുന്ന ഈ നവകാല മാതൃക നമ്മുടെ പുതിയ തലമുറയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |