SignIn
Kerala Kaumudi Online
Saturday, 07 November 2026 2.58 AM IST

ഇന്ത്യയിൽ മേയർ പദവി പേരിനുമാത്രം: തരൂർ

aa

ന്യൂഡൽഹി: യു.എസിൽ മേയർമാർക്ക് നഗരഭരണം നയിക്കാൻ വിപുലമായ അധികാരമുള്ളപ്പോൾ ഇന്ത്യയിൽ ആ പദവി പേരിനുമാത്രമെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ലോസ്ആഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം സ്വദേശി നിത്യ രാമനെയും ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയെയും അഭിനന്ദിച്ചുകൊണ്ടാണ് തരൂർ വിമർശനമുന്നയിച്ചത്. ബ്രിട്ടീഷ് ഭരണം മുതൽ തുടരുന്ന അധികാരവിതരണ സംവിധാനമാണ് ഇവിടുത്തെ മേയർമാരെ ദുർബലരാക്കുന്നത്. നഗരങ്ങളുടെ ഭരണവും സാമ്പത്തികവുമായ അധികാരങ്ങൾ വിവിധ സംവിധാനങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ടതിനാൽ മേയർമാർക്ക് കാര്യമായ ഇടപെടൽ നടത്താനാകുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SASHI THAROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA