SignIn
Kerala Kaumudi Online
Saturday, 20 June 2026 1.51 AM IST

നാല് വിമാനത്താവളങ്ങള്‍ക്കായി 200 കോടി; വ്യോമയാന മേഖലയില്‍ വന്‍ തൊഴിലവസരം

airline-sector

നെടുമ്പാശേരി: കേരളത്തിലെ വ്യോമയാന മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും നിക്ഷേപവും തൊഴിലവസരങ്ങളും വികസനവും വര്‍ദ്ധിപ്പിക്കുന്നതാണ് സംസ്ഥാന ബഡ്ജറ്റ്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള ജനറല്‍ ഏവിയേഷന്‍ മേഖലയ്ക്കായി 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.


പൈലറ്റ് പരിശീലന-ഫ്‌ലൈറ്റ് സിമുലേഷന്‍ കേന്ദ്രങ്ങള്‍, മെയിന്റനന്‍സ്, റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ (എം.ആര്‍.ഒ.) സൗകര്യങ്ങളുടെ വികസനം, ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം തുടങ്ങിയ പദ്ധതികളാണ് നിര്‍ദേശിച്ചിരിക്കുന്നത്. എം.ആര്‍.ഒ മേഖലയിലെ വികസനം വിമാനങ്ങളുടെ അറ്റകുറ്റപ്പണി, സാങ്കേതിക പരിപാലന സേവനങ്ങളില്‍ കേരളത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനും അനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് കരുത്താകും.


തൊഴിലവസരം സൃഷ്ടിക്കും: എസ്. സുഹാസ്


സംസ്ഥാന ബഡ്ജറ്റ് വ്യോമയാന മേഖലയുടെ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ മാറ്റം സൃഷ്ടിക്കുമെന്ന് സിയാല്‍ എം.ഡി എസ്. സുഹാസ് പറഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, വ്യാപാരം, മറ്റ് അനുബന്ധ സേവന മേഖലകളിലായി ഏകദേശം ആറ് അധിക തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.


200 കോടി രൂപയുടെ നിക്ഷേപം നേരിട്ടും പരോക്ഷമായും ഏകദേശം 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കാം. വ്യോമയാന മേഖലയ്ക്ക് ബഡ്ജറ്റില്‍ നല്‍കിയിരിക്കുന്ന പ്രത്യേക പരിഗണന കേരളത്തെ രാജ്യത്തെ പ്രമുഖ വ്യോമയാന-എയ്‌റോസ്പേസ് കേന്ദ്രങ്ങളിലൊന്നായി മാറ്റുമെന്ന് എസ്. സുഹാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AEROSPACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA