
തൃശൂർ: പുട്ടുണ്ടാക്കാൻ മുരിങ്ങയില ചേർത്ത പച്ചനിറമുള്ള അരിപ്പൊടി... മുരിങ്ങയില ചേർത്ത പായസം മിക്സ്, രസം മിക്സ്, സൂപ്പ് പൊടി... മാസം ഒന്നര ലക്ഷം രൂപ വിറ്റുവരവ്.
മരോട്ടിച്ചാൽ കാര്യാട്ട് വീട്ടിൽ അംബിക സോമസുന്ദരം മുരിങ്ങയിലയിലെ ഭക്ഷ്യ വിപ്ലവം തുടങ്ങിയിട്ട് അഞ്ച് വർഷമായി. അമേരിക്കയിലും ബ്രിട്ടനിലും ഇറ്റലിയിലും വരെ വിൽപ്പന. രണ്ട് മാസത്തിനകം യു.എ.ഇയിലും ദുബായിലുമെത്തും. സ്വകാര്യകമ്പനി വഴി ഫുഡ് സപ്ലിമെന്റ്‌സ് എന്ന നിലയിലാണ് ഗൾഫിലെത്തുന്നത്. മുരിങ്ങയില കഴുകി ഉണക്കി പൊടിച്ചാൽ പിന്നെ മുപ്പതോളം ഉൽപ്പന്നങ്ങളാവും. മുളപ്പിച്ച് ഉണക്കിയ ചെറുധാന്യങ്ങളുടെ പൊടി മുരിങ്ങയിലപ്പൊടിയുമായി ചേർത്ത് മില്ലെറ്റ് മിക്‌സുകളായും വിൽക്കുന്നുണ്ട്.
ഇസാഫിലെ ജോലി രാജി വച്ചാണ് അംബിക ഭക്ഷ്യോത്പന്നങ്ങളിലേക്ക് തിരിഞ്ഞത്. പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ഗാരന്റി പ്രോഗ്രാമിൽ വായ്പയെടുത്തു. ആദ്യം കറിപൗഡറുകൾ, മസാലക്കൂട്ടുകൾ, ചിക്കൻ ഉത്പന്നങ്ങൾ...
പച്ച നിറത്തിലുള്ള അരിപ്പൊടി ഉണ്ടാക്കാൻ മുരിങ്ങയില പരീക്ഷിച്ചു. അപ്പോഴാണ് ഗൾഫിൽ നിന്ന് ഓഫർ. ഒരു കണ്ടെയ്‌നർ മുരിങ്ങയിലപ്പൊടി വേണം. വിദേശ വിപണന സാദ്ധ്യത തിരിച്ചറിഞ്ഞു. 15ലക്ഷം രൂപ മുടക്കി യന്ത്രസാമഗ്രികൾ സ്ഥാപിച്ചു. മുരിങ്ങയില കഴുകി മഞ്ഞൾ വെള്ളത്തിൽ മുക്കി ഡ്രയറിൽ ഉണക്കി പൾവറൈസറിൽ പൊടിച്ചാണ് ഉൽപ്പന്നങ്ങളാക്കുന്നത്. മാസം 100 കിലോയിലേറെ ഉണങ്ങിയ മുരിങ്ങയില വേണം. മുരിങ്ങ കൃഷി നടത്തുന്ന കുടുംബശ്രീ അംഗങ്ങളിൽ നിന്ന് കിലോഗ്രാമിന് 30 രൂപയ്‌ക്കാണ് മുരിങ്ങയില ശേഖരിക്കുന്നത്.
റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ സോമസുന്ദരമാണ് ഭത്താവ്. മക്കൾ: ഇന്ദ്രജിത്ത്, ഇന്ദുലേഖ.
ഉൽപ്പന്നങ്ങൾ
പൗഡർ, ക്യാപ്‌സ്യൂൾ, മുരിങ്ങയില അരിപ്പൊടി, മുരിങ്ങയില മില്ലെറ്റ്, ചട്ട്ണി പൗഡർ, സൂപ്പ് മിക്‌സ്, കാപ്‌സ്യൂൾ.
കാര്യാട്ട് ഡ്രൈ ഫുഡ്‌സ് എന്ന പേരിൽ ഓൺലൈനിൽ രാജ്യത്ത് പലയിടത്തുമെത്തി. ഐ.എസ്.ഒ സർട്ടിഫിക്കേഷനും ട്രേഡ് മാർക്കും എടുത്തു. 'ഡ്രൈ മിക്‌സ്' എന്ന പേരിൽ ബ്രാൻഡിംഗും നടത്തി.
ഗുണങ്ങളേറെ
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാം
ഹൃദയാരോഗ്യം സംരക്ഷിക്കാം. അസിഡിറ്റി കുറയ്ക്കാം.
വരവ്: മാസം ഒന്നര ലക്ഷം രൂപ
നിക്ഷേപം: 15 ലക്ഷം
60 ക്യാപ്‌സ്യൂൾ ബോട്ടിൽ : 300 രൂപ
മുരിങ്ങയില പൗഡർ 50 ഗ്രാം: 100 രൂപ
ഒരു കിലോ പൗഡർ: 2,000 രൂപ
ജീവനക്കാർ: എട്ട്
കെട്ടിടം: 1500 ചതുരശ്രയടി
ഉപകരണങ്ങൾ: ഡ്രയർ, പൾവറൈസർ, പാക്കിംഗ് മെഷിനറി, റോസ്റ്റർ, സ്റ്റീമർ , ഫ്രീസർ, ഡിസ്‌പെൻസർ
ഔഷധഗുണമുള്ള ആരോഗ്യകരമായ ഭക്ഷണം എന്ന നിലയിൽ വിദേശത്ത് നല്ല സ്വീകാര്യതയുണ്ട്. മുരിങ്ങയില ഇവിടെ സുലഭവുമാണ്അംബിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |