SignIn
Kerala Kaumudi Online
Monday, 09 November 2026 1.23 PM IST

ചില ഗന്ധങ്ങൾക്ക് പാമ്പിനെ ആകർഷിക്കാൻ സാധിക്കും, ഇവ വീട്ടിൽ നിന്ന് നീക്കാം

snake
പാമ്പ്

കേരളത്തിൽ മഴക്കാലമെത്തിയതോടെ പാമ്പിന്റെ ശല്യം വർദ്ധിക്കാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. ചില ഗന്ധങ്ങൾക്ക് പാമ്പുകളെ വീട്ടിലേയ്ക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. അവ ഏതൊക്കെയാണെന്ന് മനസിലാക്കി ജാഗ്രത പാലിക്കാം.

  • പാമ്പുകളുടെ പ്രധാന ഭക്ഷണമാണ് എലി. മഴക്കാലത്ത് മാളങ്ങളിൽ വെള്ളം കയറുമ്പോൾ എലികൾ വീടുകളിൽ അഭയം തേടാറുണ്ട്. എലിയുടെ മൂത്രത്തിന്റെയും കാഷ്ഠത്തിന്റെയും ഗന്ധം പാമ്പിനെ ആകർഷിക്കും.
  • പക്ഷികളും പക്ഷികളുടെ മുട്ടയും പാമ്പിന്റെ ഭക്ഷണമാണ്. പക്ഷികളുടെ കാഷ്ഠത്തിന്റെ ഗന്ധവും പാമ്പിനെ ആകർഷിക്കും.
  • തവളയും മീനും പാമ്പിന്റെ ഇഷ്ടഭക്ഷണമാണ്. ഇവയുടെ ഗന്ധവും പാമ്പ് വീട്ടിലെത്തുന്നതിന് കാരണമാവും.
  • പാമ്പിന്റെ ഉള്ളിൽതന്നെയുള്ള രാസവസ്തുക്കളാണ് ഫെറോമോണുകൾ. ഇണകളെ കണ്ടെത്തുന്നതിനും, വർഗങ്ങളെ തിരിച്ചറിയുന്നതിനും, പ്രത്യുൽപ്പാദനത്തിനും 'ഫെറോമോണുകൾ' എന്ന് വിളിക്കപ്പെടുന്ന രാസസൂചനകളെ പാമ്പുകൾ വലിയ തോതിൽ ആശ്രയിക്കുന്നു. പാമ്പ് വീട്ടിലോ വീടിന്റെ പരിസരത്തോ ഉണ്ടെങ്കിൽ ഫെറോമോണുകൾ വഴി മറ്റ് പാമ്പുകൾ ഇണതേടി ഇവിടെയെത്താം.

English Summary

During Kerala’s monsoon season, snakes may enter homes in search of food and shelter. Rodent urine and droppings, bird droppings, and the smell of frogs and fish may attract snakes. Pheromones released by snakes can also attract other snakes seeking mates. Keeping surroundings clean and controlling rodents can help reduce the risk.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE ATTRACTING SMELLS, SNAKES IN KERALA, MONSOON SNAKE ALERT, PAMBU SHALYAM, PAMBU VEETTIL VARUNNATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE