SignIn
Kerala Kaumudi Online
Monday, 12 October 2026 2.21 PM IST

വീട്ടിലോ പരിസരത്തോ പാമ്പ് ഉണ്ടോയെന്ന് അറിയണോ? ഈ ലക്ഷണങ്ങൾ സൂചന നൽകും

snake
പ്രതീകാത്മക ചിത്രം

കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളും കടിയേൽക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. കനത്ത ചൂടിൽ തണുപ്പ് തേടിയാണ് മിക്കവാറും പാമ്പും വീടിന്റെ പരിസരത്തെത്തുന്നത്. വീട്ടിൽ കോഴിയും എലിയും തവളയും മറ്റുമുണ്ടെങ്കിൽ ഇവയെ ഭക്ഷിക്കാനും പാമ്പ് എത്തും. മാത്രമല്ല വീടിന്റെ പരിസരം കാട് പിടിച്ചു കിടക്കുകയാണെങ്കിലും പാമ്പ് ഒളിച്ചിരിക്കാറുണ്ട്. വീടിന്റെ പരിസരത്ത് പാമ്പുണ്ടെങ്കിൽ ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാം.

  • വീടിന്റെ പരിസരത്ത് പാമ്പിന്റെ പടം കാണുന്നുണ്ടെങ്കിൽ അത് പാമ്പ് സ്ഥിരമായി അവിടെയെത്തുന്നതിന്റെ ലക്ഷണമാണ്.
  • പാമ്പിൻ കാഷ്ടം കണ്ടാലും ജാഗ്രത പാലിക്കണം. പക്ഷിയുടെയും എലിയുടെയും കാഷ്ടത്തിന് സമാനമാണ് പാമ്പിൻ കാഷ്ടവും. നീളത്തിലാണ് ഇവ കാണപ്പെടുന്നത്. ഒരറ്റത്ത് വെള്ള നിറവുമുണ്ടായിരിക്കും.
  • വീടിന്റെ പരിസരത്ത് പൊടിയിലോ ചെളിയിലോ എസ് ആകൃതിയിൽ അടയാളങ്ങൾ കണ്ടാൽ പാമ്പിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം.
  • വീട്ടിലെ എലി ശല്യം പെട്ടെന്ന് ഇല്ലാതാവുകയാണെങ്കിൽ പാമ്പിന്റെ സാന്നിദ്ധ്യമുണ്ടെന്ന് മനസിലാക്കാം. സ്ഥിരമായി എലികളുടെ ശബ്ദം കേൾക്കാറുള്ള സ്ഥലത്ത് ഇത് നിലക്കുന്നുവെങ്കിൽ അവിടം പരിശോധിക്കണം.
  • അടച്ചിട്ട മുറികളും കൂടും മറ്റും തുറക്കുമ്പോൾ രൂക്ഷ ഗന്ധം പുറത്ത് വരികയാണെങ്കിൽ ജാഗ്രത പാലിക്കണം. പാമ്പ് ഏറെ സമയം ഒരിടത്ത് കിടക്കുമ്പോൾ അവിടെ രൂക്ഷ ഗന്ധമുണ്ടാകാറുണ്ട്.
  • അടച്ചിട്ട മുറികൾ തുറക്കുമ്പോൾ ചീറ്റൽ ശബ്ദം കേൾക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
  • വീടിന്റെ തറയിൽ പുതുതായി ദ്വാരങ്ങളോ മാളങ്ങളോ കാണുന്നുണ്ടെങ്കിൽ അതും പാമ്പ് അവിടെയുള്ളതിന്റെ സൂചനയാണ്.

English Summary

Snakebite incidents and deaths are increasing in Kerala, with snakes often entering homes in search of water, food and shelter. Possible signs of their presence include shed skins, snake droppings, S-shaped tracks in dust or mud, a sudden disappearance of rats, unusual smells or hissing sounds in closed spaces, and newly noticed holes or burrows around the house.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE PRESENCE AT HOME, SIGNS OF SNAKES AT HOME, KERALA SNAKE BITE PREVENTION, VEETTIL PAMBINTE SANNIDHYAM, SNAKE SAFETY TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE