
പൂച്ചാക്കൽ: മാക്കേക്കടവ് 613-ാം നമ്പർ ശാഖായോഗത്തിലെ 460 കുടുംബങ്ങളിൽ ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. ശാഖായോഗം പ്രസിഡന്റ് എസ്. വിനയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഠനോപകരണ വിതരണ ചടങ്ങ്, ശാഖായോഗം വൈസ് പ്രസിഡന്റ് ആർ.ശ്യാം രാജ് ഉദ്ഘാടനം ചെയ്തു. ത്രിപ്പാദം കുടുബ യൂണിറ്റ് നടത്തുന്ന ഗുരുദർശന പഠനക്ലാസ്സിന് നേതൃത്വം നൽകുന്ന ബിനീഷ് പവിത്രനെ യോഗത്തിൽ ആദരിച്ചു. ശിവഗിരി തീർത്ഥാടന കാലത്ത് പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ക്ഷേത്ര ഗുരുസന്നിധിയിൽ നിന്ന് ശിവഗിരിയിലേക്ക് നടത്തുന്ന കാൽനട പദയാത്രയിൽ പങ്കെടുത്ത ശാഖാ യോഗാംഗങ്ങളിൽ ഏറ്റവു പ്രായം കുറഞ്ഞ മാസ്റ്റർ ആദിദേവിനെ യോഗത്തിൽ ആദരിച്ചു. ശാഖായോഗം സെക്രട്ടറി ലെജിത്ത് ബാബു സ്വാഗതവും മാനേജിംഗ് കമ്മിറ്റയംഗമായ ധർമ്മജൻ ചന്ദ്രകാന്തം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |