അടിമാലി: അടിമാലിയിൽ വർഷങ്ങളായി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടുവേർഡ്സ് ഹുമാനിറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ട 40 കുട്ടികൾക്ക് പഠന ഉപകരണ വിതരണം മന്നം കാലായിൽ നടത്തി. ടു വേർഡ്സ് ഹുമാനിട്ടി കോഡിനേറ്റർ സുനീർ കാരിമാറ്റം അദ്ധ്യക്ഷത വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. എഫ് രാജ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു പി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൈഹാനത് ഷുക്കൂർ, മെമ്പർമാരായ ജോബിസ് വെളിയത്,ബിനു ചോപ്ര,ഷേർലി ജോസഫ്, സാമൂഹിക എന്നിവർ സംസാരിച്ചു. ജെബിഎം അൻസാർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |