കുണിഞ്ഞി: എസ്.എൻ.ഡി.പി യോഗം 668-ാം നമ്പർ കുണിഞ്ഞി ശാഖായോഗത്തിലെ രവിവാരപാഠശാല പ്രവേശനോത്സവവും ശാരദാപൂജയും പഠനോപകരണ വിതരണവും എസ്.എസ്.എൽ. സി, പ്ലസ്ടു ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സ്വീകരണവും ഞായറാഴ്ച നടക്കും. രാവിലെ 9ന് ക്ഷേത്രത്തിൽ കുട്ടികൾക്കായി ഗണപതി ഹോമവും ശാരദാപൂജയും, അർച്ചനയും നടത്തും. ക്ഷേത്രം തന്ത്രി ശിവരാമൻ ശാന്തിയുടെ മുഖ്യകാർമ്മികത്തിലാണ് ചടങ്ങുകൾ. 10ന് നടക്കുന്ന പ്രവേശനോത്സവ സമ്മേളനം തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം സ്മിത ഉല്ലാസ് ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് രമേശ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അജി കോലത്തേൽ മുഖ്യപ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ്, നൈജു കെ.കെ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ശരത്ചന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുധ ദിവാകരൻ, ശാഖായൂത്ത്മൂവ്മെന്റ് സെക്രട്ടറി അമൽ ശശി എന്നിവർ പ്രസംഗിക്കും. രവിവാരപാഠശാല ഹെഡ്മിസ്ട്രസ് ജിജി മനോജ്സ്വാഗതവും പി.ടി..എ. പ്രസിഡന്റ് സുനിത നൈജു നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |