
മാരാരിക്കുളം:ലയൺസ് ക്ലബ് ഓഫ് ആലപ്പി സൗത്ത് ലേഡീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ,ബാഗ്, സൈക്കിൾ എന്നിവ വിതരണം ചെയ്തു. വനസ്വർഗ്ഗം പൊന്നിട്ടശ്ശേരി വായനശാലയിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്ബ് ലേഡീസ് ഫോറം പ്രസിഡന്റ് ലയൺ ഷീല സലിം അദ്ധ്യക്ഷനായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടിക്ക് ലയൺ മേരി അൽഫോൻസ സ്‌പോൺസർ ചെയ്ത സൈക്കിൾ ചടങ്ങിൽ കൈമാറി. പഞ്ചായത്ത് അംഗം ശശിധരൻ,ലേഡീസ് ഫോറം അംഗങ്ങളായ അനിതാ സെബാസ്റ്റ്യൻ,ആശ അനിൽ, ഷേർളി,സംഗീത,രാധാമണി,ലയൺസ് ഭാരവാഹികളായ അശോക്കുമാർ,കിഷോർ ചാറ്റർജി, അഡ്വ.സി.അജികുമാർ, സലിം,അനിൽകുമാർ,ജീബു,ഡോ.പ്രകാശൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |