തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയായി. ഒരു പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയായി. പണിക്കൂലിയും ടാക്സും ഉൾപ്പടെയുള്ളവ ചേർത്ത് സ്വർണാഭരണങ്ങൾ വാങ്ങാൻ കൂടുതൽ വില കൊടുക്കേണ്ടിവരും.
ഇന്നലെ ഒരു പവന് 1,05,560 രൂപയായിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില വർദ്ധിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് കുറഞ്ഞത്. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ശക്തമാകുന്നുവെന്ന വാർത്തകൾ വന്നതോടെ ക്രൂഡ് ഓയിൽ വില ഉയർന്നതും പണപ്പെരുപ്പ ഭീഷണി ഉയരുന്നതുമാണ് സ്വർണ നിരക്ക് ഇടിയുന്നതിന് കാരണമായത്. ജൂൺ ഒന്നിന് ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വില. ഇവിടെ നിന്നും 9,680 രൂപയാണ് ഒരു പവന്റെ വിലയിൽ കുറവുണ്ടായത്. ഗ്രാമിന് 1,210 രൂപയും കുറഞ്ഞു.
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |