SignIn
Kerala Kaumudi Online
Monday, 06 July 2026 1.59 AM IST

ചരിത്ര വിൽപ്പനയുമായി സ്‌കോഡ

skoda

കൊച്ചി: നടപ്പു വർഷത്തെ ആദ്യപകുതിയിൽ റെക്കാഡ് നേട്ടവുമായി സ്‌കോഡ. 38,894 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മുൻവർഷം ഇതേകാലയളവിനെക്കാൾ 7.5 ശതമാനം വളർച്ചയുണ്ട്.

സ്‌കോഡയുടെ ഇന്ത്യയിലെ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന അർദ്ധവാർഷിക വിൽപ്പനയാണിത്. പുതിയ കുഷാഖ്, നവീകരിച്ച കൊഡിയാക്ക്, പുതിയ കൊഡിയാക്ക് ആർ.എസ് തുടങ്ങിയ മോഡലുകൾ അവതരിപ്പിച്ച കാലയളവിൽ ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനായതാണ് വളർച്ചക്ക് കാരണമെന്ന് സ്‌കോഡ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ടച്ച്‌പോയിന്റുകൾ സാന്നിദ്ധ്യം 340ൽ അധികമായെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SKODA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360