
കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ- ജൂൺ) മികച്ച വിൽപ്പന നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 17 ശതമാനം വളർച്ചയോടെ 16.11 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.
ആഭ്യന്തര വിൽപ്പന 15 ശതമാനം ഉയർന്ന് 14.13 ലക്ഷം യൂണിറ്റായും കയറ്റുമതി 36 ശതമാനം ഉയർന്ന് 1.98 ലക്ഷം യൂണിറ്റായും വർദ്ധിച്ചു. ജൂണിലെ വിൽപ്പന മുൻവർഷത്തെക്കാൾ 23 ശതമാനം വളർച്ചയോടെ 5.28 ലക്ഷം യൂണിറ്റുകളായി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച ഉത്പ്പന്നങ്ങളും വിപുലമായ ഡീലർ ശൃംഖലയുമാണ് സുസ്ഥിര വളർച്ചയ്ക്ക് പിന്നിലെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സി.ഇ.ഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |